---
title: "ഭാഗവത സപ്താഹ യജ്ഞം ; ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിൽ ചിദാനന്ദപുരി സ്വാമിയുടെ പ്രഭാഷണം 22 ന്"
english_title: "Bhagavata Saptaha Yajna; Chidanandapuri Swami's lecture at Iringanur Shiva Temple on 22nd"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86329/bhagavata-saptaha-yajna-chidanandapuri-swamis-lecture-at-iringanur-shiva-temple-on-22nd"
published_at: "2022-12-20T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1aebae4517_sapthaham.jpg"
keywords: []
---

# ഭാഗവത സപ്താഹ യജ്ഞം ; ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിൽ ചിദാനന്ദപുരി സ്വാമിയുടെ പ്രഭാഷണം 22 ന്

> **Lead Summary:** **നാദാപുരം **: ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ മാസം 23 മുതൽ 30 വരെയും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ ആദ്ധ്യാത്മിക പ്രഭാഷണം 22 ന് വൈകുന്നേരം 4.30 നും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. വിനു ജി നിലമ്പൂർ ആണ് സപ്താഹാചാര്യൻ. കലവറ നിറക്കൽ ഘോഷയാത്ര 23 ന് വൈകുന്നേരം 4 മണിക്ക് ഇരിങ്ങണ്ണൂർ തേറട്ടോളി പരദേവത ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിക്കും.

## Article Content

**നാദാപുരം **: ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ മാസം 23 മുതൽ 30 വരെയും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ ആദ്ധ്യാത്മിക പ്രഭാഷണം 22 ന് വൈകുന്നേരം 4.30 നും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. വിനു ജി നിലമ്പൂർ ആണ് സപ്താഹാചാര്യൻ. കലവറ നിറക്കൽ ഘോഷയാത്ര 23 ന് വൈകുന്നേരം 4 മണിക്ക് ഇരിങ്ങണ്ണൂർ തേറട്ടോളി പരദേവത ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിക്കും.

തുടർന്ന് ആചാര്യവരണം . സപ്താഹദീപ പ്രോജ്വലനം ക്ഷേത്രം മേൽശാന്തി നിർവ്വഹിക്കും സപ്താഹാചാര്യൻ വിനു ജി നിലമ്പൂർ മാഹാത്മ്യ പ്രഭാഷണം നടത്തും മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ,ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എൻ.കെ ബൈജു ,ഏരിയാ കമ്മറ്റിയംഗങ്ങളായ ടി.ഉണ്ണികൃഷ്ണൻ, കെ ഗോപാലൻ മാസ്റ്റർ, ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ എന്നിവർ ആശംസകളർപ്പിക്കും. 24 ന് ശനിയാഴ്ച രാവിലെ 6 മണി മുതൽ വിഷ്ണു സഹസ്രനാമത്തോടെ ആരംഭിക്കുന്ന സപ്താഹം 30 ന് വെള്ളിയാഴ്ച സമാപിക്കും.

അഞ്ചാം ദിവസം 28 ന് രുക്മിണീ സ്വയംവര ഘോഷയാത്ര തേറട്ടോളി പരദേവത ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് യജ്ഞവേദിയിൽ എത്തിചേരും തുടർന്ന് മാതൃസമിതിയംഗങ്ങളുടെയും പരിസരത്തെ കലാകാരികളുടെയും തിരുവാതിര നടക്കും.ക്ഷേത്ര നവീകരണ കമ്മറ്റി ക്ഷേത്രത്തിന് മുമ്പിലായി 10 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച ഊട്ടുപുരയിൽ വൃശ്ചികം 1 മുതൽ ഉച്ചഭക്ഷണം പ്രസാദ ഊട്ട് ആരംഭിച്ചത് വൻ ജനപങ്കാളിത്തത്തിൽ തുടരുകയാണ് ഡിസമ്പർ 30 വരെ 45 ദിവസങ്ങൾ തുടർച്ചയായി ഇതാദ്യമായി അന്നദാനം നടത്തി വരുന്നു

ആയിരത്തിലേറെ ഭക്തജനങ്ങളാണ് ദിവസവും എത്തുന്നത്. ഭക്തജനങ്ങളുടെയും മാതൃസമിതിയുടെയും സഹകരണത്തോടെ ക്ഷേത്ര നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അന്നദാനം നടത്തുന്നത്. പ്രദേശത്തെ പാചക വിദഗ്ദൻ കൂടിയായ കമ്മറ്റിയംഗം സി.കെ മനോജന്റെ നേതൃത്വത്തിൽ പി.കെ അശോകൻ , പി.കെ സജീവൻ , പുറേരി ബാലൻ എന്നിവരാണ് നേതൃത്വം നൽകുന്നത്

.വാർത്താ സമ്മേളനത്തിൽ എക്സിക്യുട്ടീവ് ഓഫീസർ നിമിഷ പി , ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ മാസ്റ്റർ, സെക്രട്ടറി വത്സരാജ് മണലാട്ട് , സപ്താഹ കമ്മിറ്റി ഭാരവാഹികളായ പി.കെ പ്രേമൻ , ടി.സുകുമാരൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86329/bhagavata-saptaha-yajna-chidanandapuri-swamis-lecture-at-iringanur-shiva-temple-on-22nd)