---
title: "ഗുരു വന്ദനം; വാണിമേലിലെ അധ്യാപകർക്ക് പ്രണാമവുമായി റഹ്‌മാനിയ്യ വിദ്യാർഥികളെത്തി "
english_title: "Rahmaniya came to the students with a bow to the teachers of Vanimeel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86537/rahmaniya-came-to-the-students-with-a-bow-to-the-teachers-of-vanimeel"
published_at: "2022-12-21T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a316c3a1ddd_teachers.jpg"
keywords: []
---

# ഗുരു വന്ദനം; വാണിമേലിലെ അധ്യാപകർക്ക് പ്രണാമവുമായി റഹ്‌മാനിയ്യ വിദ്യാർഥികളെത്തി 

> **Lead Summary:** **വാണിമേൽ: ** അക്ഷരാഭ്യാസം പകർന്ന് നൽകിയ പ്രിയപ്പെട്ട അധ്യാപകരെ കാണാൻ പഴയ വിദ്യാർഥികൾ കൂട്ടത്തോടെയെത്തി.

## Article Content

**വാണിമേൽ: ** അക്ഷരാഭ്യാസം പകർന്ന് നൽകിയ പ്രിയപ്പെട്ട അധ്യാപകരെ കാണാൻ പഴയ വിദ്യാർഥികൾ കൂട്ടത്തോടെയെത്തി.

വാണിമേൽ സ്വദേശികളായ അധ്യാപകരായ ആയഞ്ചേരി റഹ്‌മാനിയ്യ ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റർ ടി.കുഞ്ഞബ്ദുല്ല,അധ്യാപകരായ വല്ലനാട്ട് മൊയ്തു,എൻ.പി.അബ്ദുൽമജീദ്,എം.കെ.ആലിഹസ്സൻ,പി.കെ.കുഞ്ഞബ്ദുല്ല എന്നിവരെ വീടുകളിലെത്തി ആദരിക്കാനാണ് 1971 - 1976 ൽ റഹ്‌മാനിയ്യ സ്‌കൂൾ ബാച്ചിലെ വിദ്യാർഥികളെത്തിയത്.

വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലുളള അധ്യാപകരായ സി.കെ.അബ്ദുല്ല, യൂസഫ്, കെ.കെ.മൊയ്തു, ടി.എം.മൂസ, പി.പി.അബ്ദുറഹിമാൻ, ടി.വി.നാരായണി, എൻ.ഇബ്രാഹീം, അടിക്കൂൽ അമ്മദ്, അടിക്കൂൽ ഇബ്രാഹീം, തിരുവളളൂർ രാഘവൻ, പത്മവതി, പക്കു എന്നിവരെയും വിദ്യാർഥികൾ വീടുകളിലെത്തി ആദരിച്ചു.

റഹ്‌മാനിയ്യ ഹൈസ്‌കൂളിലെ ആദ്യകാല വിദ്യാർഥികളായ 12 പേരുടെ നേത്യത്വത്തിലാണ് വാണിമേൽ തലോപ്പാങ്കണ്ടിയിലെ വീട്ടിലെത്തിയത്.അധ്യാപകരോടൊപ്പം ഏറെ നേരം ചിലവഴിച്ച വിദ്യാർഥികൾ പഴയ കാല സ്മരണകൾ അയവിറക്കിയാണ് തിരിച്ചു പോയത്.ചടങ്ങിൽ ടി.എൻ.മമ്മു,കോട്ടൂർ മൊയ്തു, ബി.കെ.ഹമീദ്, പി.കെ.അബ്ദുല്ല, എം.ഫക്രുദീൻ, സി.കെ.മൂസ, എൻ.ബാലചന്ദ്രൻ, സി.കെ.അബ്ദുറഹിമാൻ, യു.കുഞ്ഞബ്ദുല്ല, ടി.അമ്മദ്, കെ.കെ.സുലൈഖ, പി.കെ.റാബിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86537/rahmaniya-came-to-the-students-with-a-bow-to-the-teachers-of-vanimeel)