---
title: "സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിൻ; പ്ലാസ്റ്റിക്കിന് ബദലായി ഉൽപ്പന്നമേള"
english_title: "Complete Cleanliness Campaign; Product fair as an alternative to plastic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86539/complete-cleanliness-campaign-product-fair-as-an-alternative-to-plastic"
published_at: "2022-12-21T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a31a6446472_nadapuram_panchayth.jpg"
keywords: []
---

# സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിൻ; പ്ലാസ്റ്റിക്കിന് ബദലായി ഉൽപ്പന്നമേള

> **Lead Summary:** ** നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക്കിന് ബദലായി ഉൽപന്നമേള. സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുനർജനി ബയോഗ്രീൻ പ്രോഡക്റ്റ്സുമായി ചേർന്നാണ് പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന മേള.

## Article Content

** നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക്കിന് ബദലായി ഉൽപന്നമേള. സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുനർജനി ബയോഗ്രീൻ പ്രോഡക്റ്റ്സുമായി ചേർന്നാണ് പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന മേള.

2022 ഡിസംബർ 23 ന് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നാദാപുരം മാർക്കറ്റ് പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും .മേളയിൽ വിവിധ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും .പരിപാടിയിൽ മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് നാദാപുരം പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86539/complete-cleanliness-campaign-product-fair-as-an-alternative-to-plastic)