---
title: "കുനിയിൽ ബാലകുറുപ്പ് അന്തരിച്ചു"
english_title: "kuniyil balakkuruppu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86549/kuniyil-balakkuruppu-passed-away"
published_at: "2022-12-21T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3270319201_kuniyil_balakkurupp.jpg"
keywords: []
---

# കുനിയിൽ ബാലകുറുപ്പ് അന്തരിച്ചു

> **Lead Summary:** **പാറക്കടവ്:** ചെക്യാട്ടെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കുനിയിൽ ബാലകുറുപ്പ് അന്തരിച്ചു. സേവാദൾ വളണ്ടിയർ .ബൂത്ത് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് ജനറൽസിക്രട്ടറി എന്നീ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

## Article Content

**പാറക്കടവ്:** ചെക്യാട്ടെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കുനിയിൽ ബാലകുറുപ്പ് അന്തരിച്ചു. സേവാദൾ വളണ്ടിയർ .ബൂത്ത് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് ജനറൽസിക്രട്ടറി എന്നീ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ : ലക്ഷ്മി അമ്മ.ഉഷ ( പോസ്റ്റ് ഓഫീസ് പാറക്കാവ്, )പ്രദിപൻ, അനില ,രേഷ്മ എന്നിവർ മക്കളാണ്. പ്രമുഖ കോൺഗ്രസ് നേതാവും പാറേക്കടവിലെ റേഷൻ ഷോപ് വ്യാപാരിയുമായിരുന്ന ചെക്യാട്ടെ കുനിയിൽ ബാലകുറുപ്പിന്റെ മരണത്തിൽ ചെക്യാട് ചേർന്ന സർവ കക്ഷി യോഗം അനുശോചിച്ചു .

1978 ലേ കോൺഗ്രസ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ എ കെ ആന്റണിയോടൊപ്പം നിലയുറപ്പിച്ച ബാലകുറുപ്പ് പിന്നീട് ആ വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റ് ആയി . കോൺഗ്രസ് ലയനത്തിന് ശേഷം സേവാദൾ വോളണ്ടിയേഴ്സിനെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത ബാലകുറുപ്പ് നാദാപുരം മേഖലയിൽ ഉടനീളം ട്രെയിനിങ് ക്യാമ്പുകൾക്ക് നേതൃത്വം നൽകി .

പിന്നീട് മണ്ഡലം കോൺഗ്രസ് ഭാരവാഹി ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു . ഭക്ഷ്യ ക്ഷാമം നേരിടാനായി റേഷൻ ഷോപ്പുകൾ ആരംഭിച്ചപ്പോൾ പാറക്കടവിൽ അത് ഏറ്റെടുത്തു നടത്തിയത് ബാലക്കുറുപ്പ് ആയിരുന്നു.

ചെക്ക്യാട് ചേർന്ന അനുശോചനത്തിൽ വി കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ്, ടി ദാമോദരൻ, മയിലാടി കുഞ്ഞിരാമൻ, എൻ കെ കുഞ്ഞിക്കേളു, പി സുരേന്ദ്രൻ, തറവട്ടത്ത് ബിനു ,ടി പി ബാലൻഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86549/kuniyil-balakkuruppu-passed-away)