---
title: "അറബിക് വസന്തം; വാണിമേലിൽ പ്രദർശനത്തിന് സമാപിച്ചു"
english_title: "The Arab Spring; Vanimele has concluded its exhibition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86708/the-arab-spring-vanimele-has-concluded-its-exhibition"
published_at: "2022-12-22T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a45454ceee9_arabic.jpg"
keywords: []
---

# അറബിക് വസന്തം; വാണിമേലിൽ പ്രദർശനത്തിന് സമാപിച്ചു

> **Lead Summary:** **വാണിമേൽ : **അന്താരാഷ്ട്ര അറബിക് ഭാഷ ദിനാചരണത്തിന്റെ ഭാഗമായി വാണിമേൽ എം യു പി സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി നടന്നു വരുന്ന പ്രദർശനം സമാപിച്ചു.

## Article Content

**വാണിമേൽ : **അന്താരാഷ്ട്ര അറബിക് ഭാഷ ദിനാചരണത്തിന്റെ ഭാഗമായി വാണിമേൽ എം യു പി സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി നടന്നു വരുന്ന പ്രദർശനം സമാപിച്ചു.

വിദ്യാർത്ഥികളിൽ  അറബിക് ഭാഷയെ കുറിച്ച്  അവബോധം സൃഷ്ടിക്കാനും ഭാഷയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താനും  പ്രദർശനം വഴിയൊരുക്കി. സമാപന ചടങ്ങ്  സ്കൂൾ പി ടി എ പ്രസിഡണ്ട്  എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ സി വി അഷ്റഫ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി  ടി പി സറീന, അറബി അധ്യാപകരായ എം വി മുഹമ്മദ് നജീബ്,  എ സൗദ, ഇ ഖൈറുന്നിസ,  താഹിറ കെ പി, റാനിയ പി പി, റജില എ കെ,  മുഹമ്മദ്,  ഹിശാം സംസാരിച്ചു. സമാപന ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ രക്ഷിതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86708/the-arab-spring-vanimele-has-concluded-its-exhibition)