---
title: "നഷ്ടപരിഹാരം; വാഹന അപകടത്തിൽ പരിക്കേറ്റ തൂണേരി സ്വദേശിയ്ക്ക് 1.20 കോടി രൂപ നൽകാൻ കോടതി ഉത്തരവ്"
english_title: "The court ordered that the insurance company should pay compensation to the native of Thuneri who was injured in a vehicle accident"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86709/the-court-ordered-that-the-insurance-company-should-pay-compensation-to-the-native-of-thuneri-who-was-injured-in-a-vehicle-accident"
published_at: "2022-12-22T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a45647b606d_court.jpg"
keywords: []
---

# നഷ്ടപരിഹാരം; വാഹന അപകടത്തിൽ പരിക്കേറ്റ തൂണേരി സ്വദേശിയ്ക്ക് 1.20 കോടി രൂപ നൽകാൻ കോടതി ഉത്തരവ്

> **Lead Summary:** **നാദാപുരം : **വാഹന അപകടത്തിൽ പരിക്കേറ്റയാൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി 1.20 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. തൂണേരി സ്വദേശി പച്ചിലശ്ശേരി മുഹമ്മദിനാണ് തുക നൽകേണ്ടത്.

## Article Content

**നാദാപുരം : **വാഹന അപകടത്തിൽ പരിക്കേറ്റയാൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി 1.20 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. തൂണേരി സ്വദേശി പച്ചിലശ്ശേരി മുഹമ്മദിനാണ് തുക നൽകേണ്ടത്.

2019 ജനുവരി 29ന് മുഹമ്മദ് ഓടിച്ച ബൈക്കിൽ ഇരിങ്ങണ്ണൂർ ടൗണിൽ വച്ച് ജെസിബി ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദിന് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ല.

ഇതേ തുടർന്നാണ് മുഹമ്മദ് കോടതിയെ സമീപിച്ചത്. 87, 41,500 രൂപ നഷ്ട പരിഹാരത്തുകയും 745997 രൂപ കോടതി ചെലവും ഇതിന്റെ ഒൻപത് ശതമാനം പലിശയും ചേർത്താണ് ഒരുകോടി 20 ലക്ഷം രൂപ മുഹമ്മദിന് നൽകാൻ വിധിച്ചത്.

വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ രാമകൃഷ്ണനാണെ ഉത്തരവിറക്കിയത്. ഹർജിക്കാരന് വേണ്ടി അഡ്വ: വി.കെ ലത്തീഫ്, അഡ്വ പി പി ലിനീഷ് എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86709/the-court-ordered-that-the-insurance-company-should-pay-compensation-to-the-native-of-thuneri-who-was-injured-in-a-vehicle-accident)