---
title: "ആദരിച്ചു; മുതിർന്ന റേഷൻ കാർഡ് ഉടമയെ ആദരിച്ചു"
english_title: "A senior ration card holder was honored in the valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86727/a-senior-ration-card-holder-was-honored-in-the-valayam"
published_at: "2022-12-22T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a467ec3a446_kalyani.jpg"
keywords: []
---

# ആദരിച്ചു; മുതിർന്ന റേഷൻ കാർഡ് ഉടമയെ ആദരിച്ചു

> **Lead Summary:** **വളയം: **വളയത്ത് മുതിർന്ന റേഷൻ കാർഡ് ഉടമയെ ആദരിച്ചു. ദേശീയ ഉപഭോക്ത ദിനത്തിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലുള്ള അഞ്ചു റേഷൻ ഷോപ്പുകളിലെ മുതിർന്ന റേഷൻ കാർഡ് ഉടമകളെയാണ് ആദരിച്ചത്.

## Article Content

**വളയം: **വളയത്ത് മുതിർന്ന റേഷൻ കാർഡ് ഉടമയെ ആദരിച്ചു. ദേശീയ ഉപഭോക്ത ദിനത്തിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലുള്ള അഞ്ചു റേഷൻ ഷോപ്പുകളിലെ മുതിർന്ന റേഷൻ കാർഡ് ഉടമകളെയാണ് ആദരിച്ചത്.

ഇതിന്റെ ഭാഗമായി വളയം 163ാം നമ്പർ റേഷൻ ഷോപ്പിൽ നടന്ന പരിപാടിയിൽ മുതിരയിൽ കല്യാണിയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശശിധരൻ വി പി ഉദ്ഘാടനം ചെയ്തു, ശേഷം കല്യാണിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

വാർഡ് മെമ്പർ നസീമ എൻ അധ്യക്ഷത വഹിച്ചു. റേഷൻ ഇൻസ്പെക്ടർ രാജേഷ് സിപി മുഖവുര ഭാഷണം നടത്തി. കെ.എൻ ദാമോദരൻ, എ.പി ബാബു, കെ.പി ഗോവിന്ദൻ, സത്യൻ, റേഷൻ ഷോപ്പ് ഉടമ നാണു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86727/a-senior-ration-card-holder-was-honored-in-the-valayam)