---
title: "കർഷകർ മണ്ണിലേക്ക്; ജൈവ വളം വിതരണം ചെയ്ത് പഞ്ചായത്ത്"
english_title: "Farmers to soil; Panchayat by distributing organic manure"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86907/farmers-to-soil-panchayat-by-distributing-organic-manure"
published_at: "2022-12-23T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5e139525f9_PANJAYATH.jpg"
keywords: []
---

# കർഷകർ മണ്ണിലേക്ക്; ജൈവ വളം വിതരണം ചെയ്ത് പഞ്ചായത്ത്

> **Lead Summary:** **നാദാപുരം:** ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്ത് കർഷകർക്ക് ജൈവ വളം വിതരണം ചെയ്തു .

## Article Content

**നാദാപുരം:** ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്ത് കർഷകർക്ക് ജൈവ വളം വിതരണം ചെയ്തു .

ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപ വകയിരുത്തിയാണ് വളം വിതരണം നടത്തിയത് . ഗുണമേന്മയുള്ള വേപ്പിൻ പിണ്ണാക്കാണ് കർഷകർക്ക് നൽകുന്നത് .

കേരഗ്രാമം പദ്ധതി പ്രകാരം വളം വാങ്ങിയവർക്ക് തടം തുറക്കാൻ ഫണ്ട് നൽകും . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പുതിയാണ്ടി ഇബ്രാഹിം ഹാജിക്ക് വളം വിതരണം ചെയ്ത് പഞ്ചായത്ത് തല ഉത്ഘാടനം നിർവ്വഹിച്ചു .

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . മെമ്പർ വാസു പുതിയ പറമ്പത്ത് , മുഹമ്മദലി കേളോത്ത് , കല്ലുള്ളതിൽ അശോകൻ മാസ്റ്റർ ,കോറോത്ത് റഫീഖ് , സി വി പോക്കർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86907/farmers-to-soil-panchayat-by-distributing-organic-manure)