---
title: "ഗുണഭോക്ത സംഗമം; മലിനജല മുക്ത ഗ്രാമമാകുവാൻ നാദാപുരത്തെ എട്ടാം വാർഡ്"
english_title: "Beneficiary meeting; 8th ward of Nadapuram to become sewage free village"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86909/beneficiary-meeting-8th-ward-of-nadapuram-to-become-sewage-free-village"
published_at: "2022-12-23T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5e4625941d_Untitled-1.jpg"
keywords: []
---

# ഗുണഭോക്ത സംഗമം; മലിനജല മുക്ത ഗ്രാമമാകുവാൻ നാദാപുരത്തെ എട്ടാം വാർഡ്

> **Lead Summary:** **നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മലിനജല മുക്തമാകുന്നു. ഇതിന്റെ ആദ്യപടിയായി വാർഡിൽ സർവ്വേ നടത്തി മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സൗകര്യമില്ലാത്ത 112 കുടുംബങ്ങളിൽ ഗുണഭോക്താക്കളുടെ സംഗമം ചേലക്കാട് എൽ പി സ്കൂളിൽ വച്ച് നടന്നു.

## Article Content

**നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മലിനജല മുക്തമാകുന്നു. ഇതിന്റെ ആദ്യപടിയായി വാർഡിൽ സർവ്വേ നടത്തി മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സൗകര്യമില്ലാത്ത 112 കുടുംബങ്ങളിൽ ഗുണഭോക്താക്കളുടെ സംഗമം ചേലക്കാട് എൽ പി സ്കൂളിൽ വച്ച് നടന്നു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്താക്കൾക്ക് സോക്ക് പിറ്റ് നിർമ്മിച്ചു നൽകുക ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റിന് തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് തല സാങ്കേതിക അനുമതി ലഭിച്ചു.

വാർഡ് വികസന സമിതി ,കുടുംബശ്രീ എഡിഎസ് എന്നിവർ സംയുക്തമായാണ് മലീന ജല സംസ്കരണത്തിനുള്ള സോക്ക് പിറ്റ് നിർമ്മിച്ച് നൽകുക.

സോക്ക് പിറ്റിന് ആവശ്യമായ സാധനസാമഗ്രികൾ ഒന്നിച്ച് വാങ്ങിക്കുകയും വിദഗ്ധ തൊഴിലാളികളുടെ സേവനം വാർഡ് തലത്തിൽ തന്നെ ലഭ്യമാക്കിയാണ് സോക്ക് പിറ്റ് നിർമ്മിക്കുക ഇതിനായി കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ ലോൺ എടുത്ത് ഗുണഭോകതാക്കളെ സഹായിച്ച് തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ പണം ലഭ്യമാകുമ്പോൾ പണം തിരികെ കുടുംബശ്രീ എ ഡി എസ് ന് നൽകുകയും ചെയ്യുന്നതാണ്.

ഗുണഭോക്ത സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്‌ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു.

തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ നവനീത് രാജഗോപാലൻ ,വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ ,എ ഡി എസ് ഭാരവാഹികളായ ടി പി റീജ ,കമല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86909/beneficiary-meeting-8th-ward-of-nadapuram-to-become-sewage-free-village)