---
title: "തോട് നവീകരണം; നൊച്ചിക്കണ്ടി- ഇല്ലത്ത് താഴെ തോടുകൾക്ക് 20 ലക്ഷം രൂപ അനുവദിച്ചു"
english_title: "20 lakhs have been sanctioned for Nochikandi-Illath lower streams"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86913/20-lakhs-have-been-sanctioned-for-nochikandi-illath-lower-streams"
published_at: "2022-12-23T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5eadb50d90_Untitled-1.jpg"
keywords: []
---

# തോട് നവീകരണം; നൊച്ചിക്കണ്ടി- ഇല്ലത്ത് താഴെ തോടുകൾക്ക് 20 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **നാദാപുരം: ** നൊച്ചിക്കണ്ടി- ഇല്ലത്ത് താഴെ തോടുകൾക്ക് 20 ലക്ഷം രൂപ അനുവദിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായ യോജന പദ്ധതി പ്രകാരമാണ് ഏഴാം വാർഡിന് ഫണ്ട് അനുവദിച്ചത്. തോട് നവീകരണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

## Article Content

**നാദാപുരം: ** നൊച്ചിക്കണ്ടി- ഇല്ലത്ത് താഴെ തോടുകൾക്ക് 20 ലക്ഷം രൂപ അനുവദിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായ യോജന പദ്ധതി പ്രകാരമാണ് ഏഴാം വാർഡിന് ഫണ്ട് അനുവദിച്ചത്. തോട് നവീകരണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ജനുവരിയിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ഏഴാം വാർഡ് മെമ്പറും, വൈസ് പ്രസിഡണ്ടുമായ അഖില മര്യാട്ടിന്റെ നേതൃത്വത്തിൽ പദ്ധതി വിശദീകരിക്കുകയും, പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി നാട്ടുകാരോട് ആശയവിനിമയം നടത്തുകയും ചെയ്തു.

ഏഴാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കർഷകർക്ക് ഗ്രോബാഗും, പച്ചക്കറിതൈയ്യും വിതരണം ചെയ്തു. കൂടാതെ കർഷകർക്ക് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ ജൈവവള വിതരണവും നടത്തി.

ചിയ്യൂർ വാർഡിന്റെ വികസന കുതിപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉൾപ്പെടെയുള്ളവർ പ്രത്യേകം അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86913/20-lakhs-have-been-sanctioned-for-nochikandi-illath-lower-streams)