---
title: "വാണിമേൽ ഫെസ്റ്റ്; നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന വാണിമേൽ ഫെസ്റ്റിൽ ഗസൽ വിരുന്നും"
english_title: "Vanimel Fest; Ghazal feast in Vanimel fest which is going on for four days"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87029/vanimel-fest-ghazal-feast-in-vanimel-fest-which-is-going-on-for-four-days"
published_at: "2022-12-24T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6ed5ec56c1_vanimel_fest.jpg"
keywords: []
---

# വാണിമേൽ ഫെസ്റ്റ്; നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന വാണിമേൽ ഫെസ്റ്റിൽ ഗസൽ വിരുന്നും

> **Lead Summary:** **വാണിമേൽ : ** നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന വാണിമേൽ ഫെസ്റ്റിൽ ഗസൽ വിരുന്നും. പി. തറുവയി ഹാജി നഗരിയിൽ നടന്ന ഗസൽ സംഗീത വിരുന്ന് മാസ്മരികത തീർത്തു. വാണിമേൽ ഫെസ്റ്റിന്റെ സീസൺ 4, ഡിസംബർ 20ാം തീയ്യതിയാണ് ആരംഭിച്ചത്.

## Article Content

**വാണിമേൽ : ** നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന വാണിമേൽ ഫെസ്റ്റിൽ ഗസൽ വിരുന്നും. പി. തറുവയി ഹാജി നഗരിയിൽ നടന്ന ഗസൽ സംഗീത വിരുന്ന് മാസ്മരികത തീർത്തു. വാണിമേൽ ഫെസ്റ്റിന്റെ സീസൺ 4, ഡിസംബർ 20ാം തീയ്യതിയാണ് ആരംഭിച്ചത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി ഡിസംബർ 27ന് അവസാനിക്കും. ആസ്വാദകർക്ക് വളരെയധികം ആവേശമായിരുന്നു ഇന്നലെ നടന്ന ഗസൽ സന്ധ്യ.ഒറ്റത്തവണ കേള്‍ക്കുമ്പോഴേക്കും മനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരുപിടി പാട്ടുകളുമായി പ്രശസ്ത ഗസല്‍ ഗായകരായ സമീർ ബിൻസിയും, ഇമാം മജ്ബൂരും നിറഞ്ഞുനിന്നപ്പോള്‍ സംഗീതാസ്വാദകര്‍ക്കത് പുത്തനുണര്‍വായി.

വരണ്ടുകിടക്കുന്ന മണ്ണിലേക്ക് പുത്തന്‍ മഴയുടെ നനവുമായി പെയ്തിറങ്ങുകയായിരുന്നു ഓരോ പാട്ടും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാളുകളാണ് സംഗീത സദസ്സിലേക്ക് ഒഴുകിയെത്തിയത്.

മുസ്ലിം യൂത്ത് ലീഗ് നിരത്തുമ്മൽ പീടിക ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാണിമേൽ ഫെസ്റ്റ്. ഗസൽ വിരുന്ന് മാപ്പിള കലാവേദി ജില്ലാ പ്രസിഡണ്ട് എം.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യാതിഥിയായിരുന്നു.

കെ.കെ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജാഫർ വാണിമേൽ സ്വാഗതവും ഷബീർ ടി നന്ദിയും പറഞ്ഞു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാണിമേൽ ഫെസ്റ്റിന് നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87029/vanimel-fest-ghazal-feast-in-vanimel-fest-which-is-going-on-for-four-days)