---
title: "'ഓർമ്മ മുറ്റം' ; യു.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് തുടക്കം കുറിച്ച് കല്ലാച്ചി ഗവ. യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ "
english_title: "'The Yard of Memory' ; Kalachi Govt. about the start of the UP School Alumni Meeting. Alumni of UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87030/the-yard-of-memory-kalachi-govt-about-the-start-of-the-up-school-alumni-meeting-alumni-of-up-school"
published_at: "2022-12-24T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6ef3726a14_get_together.jpg"
keywords: []
---

# 'ഓർമ്മ മുറ്റം' ; യു.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് തുടക്കം കുറിച്ച് കല്ലാച്ചി ഗവ. യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ 

> **Lead Summary:** **കല്ലാച്ചി : **ഹൈ സ്കൂൾ,കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ ഇന്ന് പുതിയ കഥയല്ല ...വളരെ വ്യത്യസ്തയോടെയും മറ്റും പൂർവ്വ വിദ്യാർഥികൾ ആഘോഷിക്കുന്നു .പക്ഷെ ., യു പി സ്കൂളുകളിൽ അത്തരത്തിലുള്ള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ അത്ര കേട്ട് കേൾവിയില്ല....

## Article Content

**കല്ലാച്ചി : **ഹൈ സ്കൂൾ,കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ ഇന്ന് പുതിയ കഥയല്ല ...വളരെ വ്യത്യസ്തയോടെയും മറ്റും പൂർവ്വ വിദ്യാർഥികൾ ആഘോഷിക്കുന്നു .പക്ഷെ ., യു പി സ്കൂളുകളിൽ അത്തരത്തിലുള്ള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ അത്ര കേട്ട് കേൾവിയില്ല....

എന്നാൽ ,കല്ലാച്ചി ഗവ. യു.പി.സ്കൂളിൽ പുതിയൊരു ആരംഭം കുറിച്ചിരിക്കുകയാണ് 1991 -92 സെവൻത് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ. 30 വർഷത്തിന് ശേഷം കലാലയ തിരുമുറ്റത്ത് പഴയ കൂട്ടുകാരൊത്ത് ഒരു സംഗമം.

അതും വളരെ വ്യത്യസ്തയോടെ .കല്ലാച്ചി ഗവ. യു.പി.സ്കൂളിലെ 1991 -92 സെവൻത് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് സ്കൂളിൽ ഒത്തുകൂടിയത് .' ഓർമ്മ മുറ്റം 92 ' എന്ന പേരിലാണ് അധ്യാപക -വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പ്രശസ്ത സിനിമ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്‌ഘാടനം ചെയ്തു. നീണ്ട വർഷത്തിന് ശേഷം പഴയ കൂട്ടുകാരെ കണ്ട സന്തോഷവും സ്കൂൾ കാലഘട്ടത്തെ കുറിച്ചുള്ള ഓർമ്മകളും അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ പങ്കുവച്ചു.

ഓർമ്മകൾ എന്നും മായാതിരിക്കാൻ ഒരു ഗ്രൂപ്പ് ഫോട്ടോയും പകർത്തിയാണ് സ്കൂളിൽ നിന്നും വീണ്ടും അവർ പടിയിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87030/the-yard-of-memory-kalachi-govt-about-the-start-of-the-up-school-alumni-meeting-alumni-of-up-school)