---
title: "ഫലപ്രദമായ ഇടപെടൽ; ട്രാൻസ്ഫോര്‍മറിനു സുരക്ഷാ കവചമായി"
english_title: "effective intervention; As a safety shield for the transformer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87038/effective-intervention-as-a-safety-shield-for-the-transformer"
published_at: "2022-12-24T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7065c4ca9c_transformer.jpg"
keywords: []
---

# ഫലപ്രദമായ ഇടപെടൽ; ട്രാൻസ്ഫോര്‍മറിനു സുരക്ഷാ കവചമായി

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുടെ ഇടപെടൽ ഫലം കണ്ടു. ഇയ്യങ്കോട് പുഷ്പ ഗ്യാസിനു സമീപം മാണിക്കോത്ത് മുക്കിൽ വൈദ്യുതി വകുപ്പ് സ്ഥാപിച്ച ട്രാൻസ്ഫോർമർ വൻ അപകട നിലയിലായിരുന്നു.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുടെ ഇടപെടൽ ഫലം കണ്ടു. ഇയ്യങ്കോട് പുഷ്പ ഗ്യാസിനു സമീപം മാണിക്കോത്ത് മുക്കിൽ വൈദ്യുതി വകുപ്പ് സ്ഥാപിച്ച ട്രാൻസ്ഫോർമർ വൻ അപകട നിലയിലായിരുന്നു.

സുരക്ഷാ കവചം സ്ഥാപിക്കാത്തതുമൂലം ഏത് നിമിഷവും അപകടം പതിയിരുന്നു. വളരെ ഇടുങ്ങിയ ഈ റോഡിൽ ദിവസേന നൂറുക്കണക്കിന് വിദ്യാർത്ഥികളും, യാത്രക്കാരുമാണ് കടന്നുപോകുന്നത്.

സാമൂഹിക, പത്ര മാധ്യമങ്ങളിലൊക്കെ ഈ വിഷയം ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാന്സ്ഫോർമറിന് രക്ഷാ കവചം സ്ഥാപിച്ചു ഭീഷണി ഒഴിവാക്കാൻ ഇയ്യങ്കോട് ഈസ്റ്റ് വാർഡ് മെമ്പർ തന്നെ മുന്നോട്ടു വന്നത്.

രണ്ടാം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ കെ എസ്‌ ഇ ബി നാദാപുരം അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രാന്സ്ഫോര്‍മറിനു സുരക്ഷാ കവചം സ്ഥാപിക്കുകയുണ്ടായി. വാർഡ് മെമ്പറുടെ സംയോജിതമായ ഇടപെടൽ നാടിന് അനുഗ്രഹമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87038/effective-intervention-as-a-safety-shield-for-the-transformer)