---
title: "വേഗ രാജാവ്; അനുരാഗിന് പൂർവ്വ വിദ്യാലയത്തിന്റെ ആദരം"
english_title: " Anurag's respect from old school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87040/anurags-respect-from-old-school"
published_at: "2022-12-24T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7086d98d96_anurag.jpg"
keywords: []
---

# വേഗ രാജാവ്; അനുരാഗിന് പൂർവ്വ വിദ്യാലയത്തിന്റെ ആദരം

> **Lead Summary:** **കുറ്റ്യാടി: **സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ സി വി അനുരാഗിനെ മാതൃ വിദ്യാലയമായ എം.ഐ യുപി സ്കൂൾ അനുമോദിച്ചു. ടൗണിൽ നിന്ന് തുറന്ന വാഹനത്തിൽ ഘോഷയാത്രയായി ആനയിച്ച് പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിൽ സ്വീകരിച്ചത്.

## Article Content

**കുറ്റ്യാടി: **സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ സി വി അനുരാഗിനെ മാതൃ വിദ്യാലയമായ എം.ഐ യുപി സ്കൂൾ അനുമോദിച്ചു. ടൗണിൽ നിന്ന് തുറന്ന വാഹനത്തിൽ ഘോഷയാത്രയായി ആനയിച്ച് പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിൽ സ്വീകരിച്ചത്.

പൂർവ്വ വിദ്യാർത്ഥിയും കോഴിക്കോട് അസി: പോലീസ് കമ്മീഷണറുമായ പി.കെ സന്തോഷ് കുമാർ അനുരാഗിന് ഉപഹാരം നൽകി. പ്രധാന അധ്യാപകൻ ഇ. അഷ്റഫ്, പിടിഎ വൈസ് പ്രസിഡണ്ട് വികെ റഫീഖ് എന്നിവർ ചേർന്ന് അനുരാഗിനെ സ്കൂളിലേക്ക് ആനയിച്ചു.

സ്കൂളുകളിൽ അധ്യാപകരെ പേടിയായിരുന്ന പണ്ടത്തെ കാലം കഴിഞ്ഞെന്നും, ഇപ്പോൾ വിദ്യാർത്ഥി- അധ്യാപക സൗഹൃദ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു. പണ്ടൊക്കെ കുട്ടികൾക്ക് അധ്യാപകരെ പേടിയായിരുന്നു.

അന്നൊക്കെ പഠിക്കുന്നവർ പഠിക്കും. അല്ലാത്തവർ ഒട്ടും പഠിക്കില്ല. കണക്കും ഹിന്ദിയുമൊക്കെ ഏതാനും പേർ പഠിക്കും. അത് മികവാറും അധ്യാപകരുടെ മക്കളായിരിക്കും. പണ്ടൊക്കെ അധ്യാപകരെ പേടിച്ച് പല കുട്ടികളും ക്ലാസ്സിൽ വരാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരായ അധ്യാപകർ ആത്മാർത്ഥമായി എല്ലാവരെയും നന്നായി പഠിപ്പിക്കുന്നു. അതുകൊണ്ട്, ഇന്ന് കുട്ടികൾക്ക് സ്കൂളിൽ വരാൻ ആവേശമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കലാകായിക മത്സരങ്ങളിലും പരീക്ഷകളിലും ജേതാക്കളായവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

ജനപ്രതിനിധികളായ ഹാഷിം നമ്പാട്ടിൽ, പി.കെ സബ്ന, അബ്ദുൽ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എ. മുഹമ്മദ് ഷരീഫ്, എം പി ടി എ പ്രസിഡണ്ട് വിനിഷ വി.പി, റഫീക്ക് സി, കെ പി അബ്ദുൽ മജീദ്, ജമാൽ കുറ്റ്യാടി, നാസർ തയ്യുള്ളതിൽ, ആർ.എൻ ഫൈസൽ, അഷ്റഫ് ചാലിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87040/anurags-respect-from-old-school)