---
title: "ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു"
english_title: "Bhagavata Saptaha Yajna started at Iringanur Sri Maha Shiva Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87045/bhagavata-saptaha-yajna-started-at-iringanur-sri-maha-shiva-temple"
published_at: "2022-12-24T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a712a392d3a_Untitled-1.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : **ശ്രീ മഹാ ശിവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ വിനു ജി നിലമ്പൂരാണ് ആചാര്യൻ. തേറട്ടോളി പരദേവത ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.

## Article Content

**ഇരിങ്ങണ്ണൂർ : **ശ്രീ മഹാ ശിവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ വിനു ജി നിലമ്പൂരാണ് ആചാര്യൻ. തേറട്ടോളി പരദേവത ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.

തുടർന്ന് ആചാര്യവരണത്തിന് ശേഷം ക്ഷേത്രം മേൽശാന്തി മന്ദംകുളം ശങ്കരനാരായണൻ നമ്പൂതിരി സപ്താഹ ദീപ പ്രോജ്വലനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മറ്റിയംഗങ്ങളായ കെ ഗോപാലൻ മാസ്റ്റർ, ടി.ഉണ്ണികൃഷ്ണൻ എക്സിക്യൂട്ടീവ് ഓഫീസർ പി നിമിഷ, വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ ,സപ്താഹ കമ്മറ്റി ചെയർമാൻ പി.കെ പ്രേമൻ , ജനറൽ കൺവീനർ ടി.സുകുമാരൻ മാതൃ സമിതി പ്രസിഡണ്ട് പത്മിനി രാഘവൻ സെക്രട്ടറി ഗീത ബാലൻ എന്നിവർ പ്രസംഗിച്ചു.

ക്ഷേത്ര നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതവും ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ നന്ദിയും പറഞ്ഞു. സപ്താഹാചാര്യൻ ബ്രഹ്മശ്രീ വിനു ജി നിലമ്പൂർ മഹാത്മ്യ പ്രഭാഷണം നടത്തി.

പഴയ കാല മാതൃ സമിതിയംഗങ്ങളെ വേദിയിൽ വച്ച് ആദരിച്ചു. രാവിലെ 6 മണി മുതൽ വിഷ്ണു സഹസ്രനാമത്തോടെ ആരംഭിക്കുന്ന സപ്താഹം 30 ന് സമാപിക്കും. പുരളി പ്പുറം കൃഷ്ണൻ നമ്പൂതിരി, പുളിക്കീഴ് ത്രിവിക്രമൻ നമ്പൂതിരി, ഇളമണ്ണൂർ പ്രമോദ് എന്നിവർ സഹ ആചാര്യന്മാരാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87045/bhagavata-saptaha-yajna-started-at-iringanur-sri-maha-shiva-temple)