---
title: "സർഗ്ഗാലയ ഫെസ്റ്റ്; ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച സ്റ്റാളിൻ്റെ ഉദ്ഘാടനം എം മുകുന്ദൻ നിർവഹിച്ചു "
english_title: "Sargalaya Fest; M Mukundan inaugurated the statue built by the mentally challenged"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87136/sargalaya-fest-m-mukundan-inaugurated-the-statue-built-by-the-mentally-challenged"
published_at: "2022-12-25T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a855d594e5b_sargalaya_.jpg"
keywords: []
---

# സർഗ്ഗാലയ ഫെസ്റ്റ്; ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച സ്റ്റാളിൻ്റെ ഉദ്ഘാടനം എം മുകുന്ദൻ നിർവഹിച്ചു 

> **Lead Summary:** **വടകര** : ഇരിങ്ങൽ സർഗാലയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയിൽ, UL ഫൗണ്ടേഷൻ ഒരുക്കിയ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ സ്റ്റാളിൻ്റെ ഉദ്ഘാടനം മയ്യഴിയുടെ കഥാകാരൻ M മുകുന്ദനും, ആദ്യ വിൽപ്പന പ്രശസ്ത സിനിമാ സംവിധായകൻ M മോഹനനും നിർവഹിച്ചു.

## Article Content

**വടകര** : ഇരിങ്ങൽ സർഗാലയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയിൽ, UL ഫൗണ്ടേഷൻ ഒരുക്കിയ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ സ്റ്റാളിൻ്റെ ഉദ്ഘാടനം മയ്യഴിയുടെ കഥാകാരൻ M മുകുന്ദനും, ആദ്യ വിൽപ്പന പ്രശസ്ത സിനിമാ സംവിധായകൻ M മോഹനനും നിർവഹിച്ചു.

ചടങ്ങിൽ UL ഫൗണ്ടേഷൻ ഡയറക്ടർ ഡോ: MK ജയരാജ്, അഭിലാഷ് ശങ്കർ, UL ഫൗണ്ടേഷൻ കോ-ഓഡിനേറ്റർ മുഹമ്മദ് ഷമീം എന്നിവർ സന്നിതരായിരുന്നു.

സമൂഹത്തിൽ ഏറ്റവും കൂടുതൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ, ബുദ്ധിപരമായ ഭിന്നശേഷിയിലെ മുതിർന്നവർക്ക് തൊഴിൽ പരിശീലനം നൽകി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന UL ഫൗണ്ടേഷൻ, സർഗലയ ഫെസ്റ്റിൽ ഒരുക്കിയ സ്റ്റാളിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87136/sargalaya-fest-m-mukundan-inaugurated-the-statue-built-by-the-mentally-challenged)