---
title: "ബോധവൽക്കരണ ക്ലാസ്; നാദാപുരം ടി.ഐ.എം. ഗേൾസിൽ നടന്ന പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് സമാപിച്ചു."
english_title: "awareness class; Nadapuram T.I.M. The plastic awareness class held at Girls has concluded."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87145/awareness-class-nadapuram-t-i-m-the-plastic-awareness-class-held-at-girls-has-concluded"
published_at: "2022-12-25T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a85a37d5488_t_i_m_pic.jpg"
keywords: []
---

# ബോധവൽക്കരണ ക്ലാസ്; നാദാപുരം ടി.ഐ.എം. ഗേൾസിൽ നടന്ന പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് സമാപിച്ചു.

> **Lead Summary:** **നാദാപുരം:** മൂന്ന് ദിവസമായി നാദാപുരം ടിം.ഐ.എം. ഗേൾസിൽ നടന്ന പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് ഇന്ന് സമാപിച്ചു. പ്ലാസ്റ്റിക് വരുത്തുന്ന വിപത്തിനെതിരെ ബോധവൽക്കരണവുമായി ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണം.

## Article Content

**നാദാപുരം:** മൂന്ന് ദിവസമായി നാദാപുരം ടിം.ഐ.എം. ഗേൾസിൽ നടന്ന പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് ഇന്ന് സമാപിച്ചു. പ്ലാസ്റ്റിക് വരുത്തുന്ന വിപത്തിനെതിരെ ബോധവൽക്കരണവുമായി ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണം.

സ്കൂളിൽ നടന്ന ത്രിദിന ക്യാമ്പിനോടനുബന്ധിച്ച് എ ജോബ് പരിപാടിയിലാണ് പ്ലാസ്റ്റിക് വിരുദ്ധ പേപ്പർ ബാഗ് നിർമ്മാണം പരിശീലിപ്പിച്ചത്. പരിശീലനത്തിന് തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് അധ്യാപകൻ കെ പി അഷ്റഫ് നേതൃത്വം നൽകി.

ടി ഐ എം ജനറൽ സെക്രട്ടറി വി.സി.ഇഖ്ബാൽ, പ്രിൻസിപ്പാൾ സി.കെ അബ്ദുൽ ഗഫൂർ, ഗൈഡ് ക്യാപ്റ്റൻ സലീന.പി, ഫൈസൽ കെ.കെ, പി.പി ഷാജി, കെ.കെ നവാസ്, പി എം അസ്ഹർ എൻ കെ അബ്ദുൽ അസീസ് പി കെ അർശിത കെ കെ എം നസീമ പങ്കെടുത്തു.

വിവിധ സെഷനുകളിലായി സ്കൗട്ട് മുൻ ജില്ലാ കമ്മീഷണർ കുഞ്ഞമ്മദ് മാസ്റ്റർ, നാദാപുരം സബ്ജില്ല ട്രെയിനിങ് കൗൺസിലർ നജീബ് മാസ്റ്റർ, എക്സൈസ് സിവിൽ ഓഫീസർ ശ്രീജേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87145/awareness-class-nadapuram-t-i-m-the-plastic-awareness-class-held-at-girls-has-concluded)