---
title: "വനിതാ ലീഗ്; എടച്ചേരി തണൽ വീടിന്‌ ഹീറ്ററുകൾ നൽകി"
english_title: "Women's League; Edachery provided heaters for the shade house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87151/womens-league-edachery-provided-heaters-for-the-shade-house"
published_at: "2022-12-25T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a85f5ad403c_pic_1_.jpg"
keywords: []
---

# വനിതാ ലീഗ്; എടച്ചേരി തണൽ വീടിന്‌ ഹീറ്ററുകൾ നൽകി

> **Lead Summary:** **നാദാപുരം:** വനിതാ ലീഗ് ജാതിയേരി കല്ലുമ്മൽ കമ്മിറ്റി എടച്ചേരി തണൽ വീടിന് ആവിശ്യമായ നാല് ഹീറ്ററുകൾ നൽകി. എടച്ചേരി തണൽ പ്രസിഡണ്ട് ടി പ്രദീപനെ കല്ലുമ്മൽ വാർഡ് വനിതാ ലീഗ് ഭാരവാഹികൾ ഏൽപ്പിച്ചു. ചടങ്ങിൽ കല്ലുമ്മൽ വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:** വനിതാ ലീഗ് ജാതിയേരി കല്ലുമ്മൽ കമ്മിറ്റി എടച്ചേരി തണൽ വീടിന് ആവിശ്യമായ നാല് ഹീറ്ററുകൾ നൽകി. എടച്ചേരി തണൽ പ്രസിഡണ്ട് ടി പ്രദീപനെ കല്ലുമ്മൽ വാർഡ് വനിതാ ലീഗ് ഭാരവാഹികൾ ഏൽപ്പിച്ചു. ചടങ്ങിൽ കല്ലുമ്മൽ വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി റംല കുട്ട്യാപ്പണ്ടി സ്വാഗതം പറഞ്ഞു മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കുറുവയിൽ, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ടി ഇബ്രാഹിം ഹാജി, തണൽ മാനേജർ ഷാജഹാൻ, സെക്രട്ടറി പി കെ ബാബു, വനിതാ ലീഗ് ഭാരവാഹികളായ പൊയിൽ കുഞ്ഞാമി ഹജജുമ്മ, മറിയം ഹജജുമ്മ നമ്പോടച്ചാണ്ടി, എം ടി സാറ, പി.പി ആരിഫ, എം.ടി റസീന, യു.കെ സുഹറ, പി.പി ശംസീറ, വി.പി നസീമ, എം.കെ ശാഹിദ, ആലായിസഫീന ടീച്ചർ എം.കെ ജസീറ ടീച്ചർ, പൊയിൽ സൗദ തുടങ്ങിയവർ പങ്കെടുത്തു.

എടച്ചേരി തണൽ വീടിൽ ഉള്ള 265 അന്തേവാസികൾക്കുള്ള ഭക്ഷണ പലഹാരങ്ങൾ നൽകുകയും പാട്ട് പാടിയും കഥകൾ പറഞ്ഞും അവരോടൊപ്പം സമയം ചെലവഹിച്ചു. ഫിബ്രുവരി മാസം വീണ്ടും കാണാം എന്ന് പറഞ്ഞ് പിരിയുമ്പോൾ അവരുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരിയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87151/womens-league-edachery-provided-heaters-for-the-shade-house)