---
title: "വിവാഹ വീട്ടിലെ സംഘർഷം; പിതൃ സഹോദരന് വെട്ടേറ്റു"
english_title: "Conflict in the marital home; Father's brother was cut"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87273/conflict-in-the-marital-home-fathers-brother-was-cut"
published_at: "2022-12-26T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a95c05d009a_akramanam_pic.jpg"
keywords: []
---

# വിവാഹ വീട്ടിലെ സംഘർഷം; പിതൃ സഹോദരന് വെട്ടേറ്റു

> **Lead Summary:** **വളയം : **ചെക്യാട് മഞ്ഞപ്പള്ളിയ്ക്ക് അടുത്ത് ഇന്നലെ വിവാഹ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ന് ഒരാൾക്ക് വെട്ടേറ്റു. പൂത്തോളികുനിയിൽ സുരേന്ദ്രൻ നാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല.

## Article Content

**വളയം : **ചെക്യാട് മഞ്ഞപ്പള്ളിയ്ക്ക് അടുത്ത് ഇന്നലെ വിവാഹ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ന് ഒരാൾക്ക് വെട്ടേറ്റു. പൂത്തോളികുനിയിൽ സുരേന്ദ്രൻ നാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല.

സുരേന്ദ്രന്റെ സഹോദരൻ കുഞ്ഞിരാമന്റെ മകന്റെ വിവാഹമായിരുന്നു ഞായറാഴ്ച. രാത്രി ഗാനമേളയ്ക്ക് ഇടയിൽ കുഞ്ഞിരാമന്റെ മകളുടെ ഭർത്താവും സുരേന്ദ്രനുമായി ഗാനമേളയ്ക്ക് ഇടയിൽ അടിപിടിയുണ്ടായി. ഇതിന്റെ വൈരാഗ്യായ്തതിലാണ് അക്രമം എന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് വീടിന് സമീപത്തുവെച്ചു സുരേന്ദ്രന് നേരെ അക്രമം ഉണ്ടായത്. സുരേന്ദ്രൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് സുരേന്ദ്രൻ രക്ഷപ്പെട്ടത്. സുരേന്ദ്രനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87273/conflict-in-the-marital-home-fathers-brother-was-cut)