---
title: "കലോത്സവം; എടച്ചേരിയിൽ ഭിന്നശേഷി കലോത്സവം"
english_title: "Arts Festival Bhinnasheshi Kalotsavam at Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87304/arts-festival-bhinnasheshi-kalotsavam-at-edachery"
published_at: "2022-12-26T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a978b11b462_edacehri.jpg"
keywords: []
---

# കലോത്സവം; എടച്ചേരിയിൽ ഭിന്നശേഷി കലോത്സവം

> **Lead Summary:** ** എടച്ചേരി**: എടച്ചേരിയിൽ ഭിന്നശേഷി കലോത്സവം വ്യത്യസ്തമായി. എടച്ചേരി ടൗണിലെ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി. നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ കലോത്സവം ഗംഭീരമായി. ക്രിസ്മസ് ക്യാപ്പ്, സാന്താ ക്ലോസ് അപ്പൂപ്പൻ വേഷം തുടങ്ങിയവ ധരിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ ആഘോഷത്തിൽ പങ്കുചേർന്നു.

## Article Content

** എടച്ചേരി**: എടച്ചേരിയിൽ ഭിന്നശേഷി കലോത്സവം വ്യത്യസ്തമായി. എടച്ചേരി ടൗണിലെ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി. നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ കലോത്സവം ഗംഭീരമായി. ക്രിസ്മസ് ക്യാപ്പ്, സാന്താ ക്ലോസ് അപ്പൂപ്പൻ വേഷം തുടങ്ങിയവ ധരിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ ആഘോഷത്തിൽ പങ്കുചേർന്നു.

ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. ആടിയും പാടിയും അവർ കലോത്സവ വേദിയെ ധന്യമാക്കി. ഈ വർഷത്തെ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സൗഹൃദ താളം 2022-23 എന്ന ശീർഷകത്തിലായിരുന്നു നടത്തിയത്.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.ടി.വി.ഗോപാലൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി സംസാരിച്ചു. അമ്പിളി പി സ്വാഗതവും വാർഡ് മെമ്പർ ടി കെ ഷിബിൻ നന്ദിയും പറഞ്ഞു****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87304/arts-festival-bhinnasheshi-kalotsavam-at-edachery)