---
title: "ജനകീയാസൂത്രണം; തൂണേരിയിൽ കർമ്മ പരിപാടികൾ തുടങ്ങി"
english_title: "Public planning; Karma programs started in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87308/public-planning-karma-programs-started-in-thuneri"
published_at: "2022-12-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a97a23f3ddb_pic_1.jpg"
keywords: []
---

# ജനകീയാസൂത്രണം; തൂണേരിയിൽ കർമ്മ പരിപാടികൾ തുടങ്ങി

> **Lead Summary:** **തൂണേരി: **ജനകീയസൂത്രണത്തിന്റെ ഭാഗമായി തൂണേരിയിൽ വൈവിധ്യമാർന്ന കർമ്മ പരിപാടികൾ ആരംഭിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിന്റെ 2023- 24 വർഷങ്ങളിലേക്കുള്ള വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് യോഗം. പഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ യോഗത്തിൽ പങ്കെടുത്തു.

## Article Content

**തൂണേരി: **ജനകീയസൂത്രണത്തിന്റെ ഭാഗമായി തൂണേരിയിൽ വൈവിധ്യമാർന്ന കർമ്മ പരിപാടികൾ ആരംഭിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിന്റെ 2023- 24 വർഷങ്ങളിലേക്കുള്ള വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് യോഗം. പഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ യോഗത്തിൽ പങ്കെടുത്തു.

വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു. പുതിയ ചർച്ചകളിലൂടെ, നവീനമായ ആശയങ്ങൾ സ്വീകരിച്ച് മേഖലയിലെ മികച്ച ഗ്രാമപഞ്ചായത്തായി തൂണേരിയെ മാറ്റിയെടുക്കുവാൻ എല്ലാവരും സജ്ജരാവണമെന്ന് പ്രസിഡണ്ട് പറഞ്ഞു.

വൈസ് പ്രസിഡണ്ട് കെ.മധു മോഹനൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റജുല നെടുമ്പ്രത്ത്, വളപ്പിൽ കുഞ്ഞമ്മദ്, സുധാ സത്യൻ, ഇ കെ രാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87308/public-planning-karma-programs-started-in-thuneri)