---
title: "യുവാവ് പിടിയിൽ; വളയത്ത് എം.ഡി.എംഎ.യുമായി യുവാവ് പിടിയിൽ"
english_title: "Young man arrested; Youth arrested with MDMA in ring"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87333/young-man-arrested-youth-arrested-with-mdma-in-ring"
published_at: "2022-12-26T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9a28b5a6ba_pic_ganja.jpg"
keywords: []
---

# യുവാവ് പിടിയിൽ; വളയത്ത് എം.ഡി.എംഎ.യുമായി യുവാവ് പിടിയിൽ

> **Lead Summary:** **വളയം**: നാടെങ്ങും ലഹരി വിരുദ്ധ ബോധവൽക്കരണം നടക്കുന്നതിനിടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായാണ് യുവാവ് പിടിയിലായത്.

## Article Content

**വളയം**: നാടെങ്ങും ലഹരി വിരുദ്ധ ബോധവൽക്കരണം നടക്കുന്നതിനിടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായാണ് യുവാവ് പിടിയിലായത്.

കുറ്റ്യാടി വടയം സ്വദേശി എടത്തിപ്പൊയിൽ ഫാസിൽ (30) നെയാണ് വളയം കളരി പാറക്കടവിൽ റോഡിലെ കളരി മുക്കിൽ നിന്ന് വളയം എസ് ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വാഹനത്തിൽ നിന്ന് 40,520 രൂപയും കണ്ടെടുത്തു. വാഹനം പോലീസ് പിടിച്ചെടുത്തു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87333/young-man-arrested-youth-arrested-with-mdma-in-ring)