---
title: "സിപിഎം അഴിമതിയെ സ്ഥാപിത വത്കരിക്കുന്നു - മുല്ലപ്പള്ളി"
english_title: "CPM institutionalizes corruption - Mullapally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87342/cpm-institutionalizes-corruption-mullapally"
published_at: "2022-12-26T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9a6dcdbad3_mullappalli.jpg"
keywords: []
---

# സിപിഎം അഴിമതിയെ സ്ഥാപിത വത്കരിക്കുന്നു - മുല്ലപ്പള്ളി

> **Lead Summary:** **നാദാപുരം:** കേരളത്തിലെ സിപിഎം അഴിമതിയെ സ്ഥാപിത വൽക്കരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇ പി ജയരാജനെതിരെയുള്ള ആരോപണങ്ങളും പുതിയ വിവാദവും പാർട്ടിക്ക് അകത്തെ ധനസമ്പാദനത്തെ കുറിച്ചുള്ള തർക്കങ്ങൾ മാത്രമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം:** കേരളത്തിലെ സിപിഎം അഴിമതിയെ സ്ഥാപിത വൽക്കരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇ പി ജയരാജനെതിരെയുള്ള ആരോപണങ്ങളും പുതിയ വിവാദവും പാർട്ടിക്ക് അകത്തെ ധനസമ്പാദനത്തെ കുറിച്ചുള്ള തർക്കങ്ങൾ മാത്രമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും അതിന്റെ ശാഖകളാണ് നാട്ടുമ്പുറങ്ങളിലെ തർക്കങ്ങൾ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന കുന്നത്ത് അമ്മദിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. സി വി കുഞ്ഞുകൃഷ്ണൻ , പി കെ ദാമു, വി കെ ബാലാമണി, വത്സല കുമാരി, പി പി മൊയ്തു, കെ പ്രേമൻ, മൊയ്തു കോടിക്കണ്ടി, പി. മുരളീധരൻ, വാസു. ഇ എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകന്മാരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87342/cpm-institutionalizes-corruption-mullapally)