---
title: "ജനകീയ ഫണ്ട്‌ സമാഹരണം;ലക്ഷ്യം പെയിൻ & പലീയേറ്റീവ്‌ കെയർ പ്രവർത്തനം"
english_title: "Crowdfunding; target pain & palliative care activity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87347/crowdfunding-target-pain-palliative-care-activity"
published_at: "2022-12-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9a8be529b3_fund.jpg"
keywords: []
---

# ജനകീയ ഫണ്ട്‌ സമാഹരണം;ലക്ഷ്യം പെയിൻ & പലീയേറ്റീവ്‌ കെയർ പ്രവർത്തനം

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത്‌, പെയിൻ & പലീയേറ്റീവ്‌ കെയർ ജനകീയ ഫണ്ട്‌ സമാഹരണം നടത്തുന്നു. പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി കിടപ്പ്‌ രോഗികളെയും നിത്യ രോഗികളെയും സഹായിക്കുന്നതിനായി ജനകീയ ഫണ്ട്‌ സമാഹരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത്‌, പെയിൻ & പലീയേറ്റീവ്‌ കെയർ ജനകീയ ഫണ്ട്‌ സമാഹരണം നടത്തുന്നു. പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി കിടപ്പ്‌ രോഗികളെയും നിത്യ രോഗികളെയും സഹായിക്കുന്നതിനായി ജനകീയ ഫണ്ട്‌ സമാഹരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

ജനുവരി 7, 8 ദിവസങ്ങളിൽ അയൽകൂട്ടം ഭാരവാഹികളുടെയും, പാലിയേറ്റീവ് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വീടുകൾ തോറും കൂപ്പൺ കലക്ഷൻ നടക്കുക. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുടെയും രാഷ്ട്രീയ പാർട്ടീ നേതാക്കളുടെയും നേതൃത്വത്തിൽ കലക്ഷൻ പ്രചരണാർത്ഥം ജനുവരി അഞ്ചിന് വിളംബര റാലിയും കുട്ടികളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും നടത്തും

 ഓരോ വാർഡിലും വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്‌. 400 ഓൾ പേർക്കാണ് നിലവിൽ പാലിയേറ്റീവ്‌ പരിചരണം നൽകുന്നത്‌. നിലവിലുള്ള വാഹനം മാറ്റൽ,കൂടുതൽ പാലിയേറ്റീവ്‌ ഉപകരണങ്ങൾ വാങ്ങൽ,നിത്യ രോഗികളായ നിർദ്ധനർക്ക്‌ സൗജന്യമായി മരുന്നു വിതരണം ചെയ്യൽ എന്നിവക്കായാണ് ജനകീയ ഫണ്ട്‌ സമാഹരിക്കുന്നത്‌.

പാലിയേറ്റീവിന് കെട്ടിടം നിർമ്മിക്കുന്നതിനാ വശ്യമായ സ്ഥലം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾക്ക്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്വന്തമായി കെട്ടിടവും ഐ പി അഡ്മിഷനുമടക്കമുള്ള സംവിധാനങ്ങളൊരുക്കാനാണ് ഗ്രാമ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87347/crowdfunding-target-pain-palliative-care-activity)