---
title: "കുറ്റവിചാരണ യാത്ര നാളെ; നേതൃത്വം നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്"
english_title: " trial trip tomorrow; Led by Nadapuram Constituency Muslim Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87362/trial-trip-tomorrow-led-by-nadapuram-constituency-muslim-youth-league"
published_at: "2022-12-26T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9b7d60cb0d_muslim_leege.jpg"
keywords: []
---

# കുറ്റവിചാരണ യാത്ര നാളെ; നേതൃത്വം നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** **നാദാപുരം**: ഇടത് സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് സെക്രെട്ടറിയേറ്റിലേക്ക് നടത്തുന്ന സേവ് കേരള മാർച്ചിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണ യാത്രക്ക് നാളെ തുടക്കം.

## Article Content

**നാദാപുരം**: ഇടത് സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് സെക്രെട്ടറിയേറ്റിലേക്ക് നടത്തുന്ന സേവ് കേരള മാർച്ചിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണ യാത്രക്ക് നാളെ തുടക്കം.

ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് സെക്രെട്ടറിയേറ്റിലേക്ക് നടത്തുന്ന സേവ് കേരള മാർച്ചിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന കുറ്റ വിചാരണ യാത്രക്ക് നാളെ തുടക്കമാകും.

വൈകുന്നേരം 4 മണിക്ക് തൊട്ടിൽപ്പാലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. മണ്ഡലം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ജനറൽ സെക്രട്ടറി എൻ കെ മൂസ പ്രസംഗിക്കും. ഡിസംബർ 28 ബുധൻ രാവിലെ 9 മണിക്ക് പശുക്കടവിൽ നിന്ന് പ്രയാണമാരംഭിക്കുന്ന കുറ്റ വിചാരണ യാത്ര അടുക്കത്ത്,തളീക്കര,കായക്കൊടി,മീത്തൽവയൽ,നമ്പ്യത്താംകുണ്ട്,നരിപ്പറ്റ,തെരുവമ്പറമ്പ്,വയൽപീടിക,പരപ്പുപാറ,ഭൂമിവാതുക്കൽ,കുയ്‌തേരി,എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വളയം അങ്ങാടിയിൽ സമാപിക്കും.

ഡിസംബർ 29 വ്യാഴം രാവിലെ 9 മണിക്ക് പാറക്കടവിൽ രണ്ടാം ദിവസ പര്യടനം ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും. കല്ലുമ്മൽ, ഇയ്യങ്കോട്,കല്ലാച്ചി,ചേലക്കാട്,കുമ്മങ്കോട് ടൗൺ,നാദാപുരം,പേരോട്,തൂണേരി,ഇരിങ്ങണ്ണൂർ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം എടച്ചേരിയിൽ സമാപിക്കും.

സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സികെ സുബൈർ ഉദ്ഘാടനം ചെയ്യും.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ല ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ പങ്കെടുക്കുമെന്ന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87362/trial-trip-tomorrow-led-by-nadapuram-constituency-muslim-youth-league)