---
title: "ആറ് ദിന ക്യാമ്പ് ; കുട്ടി ഡോക്ടർ പരിശീലനം ആരംഭിച്ചു"
english_title: "Six day camp; Child doctor training started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87366/six-day-camp-child-doctor-training-started"
published_at: "2022-12-26T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9bc3995173_class_pic.jpg"
keywords: []
---

# ആറ് ദിന ക്യാമ്പ് ; കുട്ടി ഡോക്ടർ പരിശീലനം ആരംഭിച്ചു

> **Lead Summary:** **വളയം:** തുണേരി ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'കുട്ടി ഡോക്ടർ 'പരിശീലനം വളയം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി വളയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. പ്രദീഷിന്റെ അധ്യക്ഷതയിൽ തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:** തുണേരി ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'കുട്ടി ഡോക്ടർ 'പരിശീലനം വളയം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി വളയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. പ്രദീഷിന്റെ അധ്യക്ഷതയിൽ തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. വനജ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ വി. പി. സജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ, വാർഡ് മെമ്പർ വി. പി. ശശിധരൻ, ഗഫൂർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഫാക്കൾട്ടി അംഗങ്ങളായ ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജൻ, ജോബിൻ എന്നിവർ പദ്ധതി വിശദീകരിച്ചു.

പബ്ലിക് ഹെൽത് നഴ്‌സ് കെ. എൻ. ശോഭന ചടങ്ങിൽ നന്ദി പറഞ്ഞു. കൗമാര ആരോഗ്യ വിഷയങ്ങളിൽ നേതൃത്വ പരമായി ഇടപെടാൻ കഴിയുന്ന വിശ്വസ്ഥ സുഹൃത്തുക്കളെ സ്കൂളിൽ സൃഷ്ടിക്കുകയാണ് പരിശീലനപരിപാടിയുടെ മുഖ്യ ലക്ഷ്യം. ഏഴ് വിദ്യാലയങ്ങളിലെ 40 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87366/six-day-camp-child-doctor-training-started)