---
title: "വിദ്യാർത്ഥി കൂട്ടായ്മ; തണലിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കൊളവല്ലൂർ സ്കൂൾ ജെ.ആർ.സി"
english_title: "Student Union; Kolavallore School JRC celebrated Christmas with the inmates of Thanal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87375/student-union-kolavallore-school-jrc-celebrated-christmas-with-the-inmates-of-thanal"
published_at: "2022-12-26T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9c40c35d1f_j_r_c_unit.jpg"
keywords: []
---

# വിദ്യാർത്ഥി കൂട്ടായ്മ; തണലിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കൊളവല്ലൂർ സ്കൂൾ ജെ.ആർ.സി

> **Lead Summary:** **എടച്ചേരി **: പാഠ്യപദ്ധതിക്കും പാഠ്യേതര പദ്ധതിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് പി ആർ എം കൊളവല്ലൂർ സ്കൂൾ ഈ വർഷത്തെ ക്രിസ്തുമസ്/ ന്യൂയർ ആഘോഷം പി ആർ എം കൊളവല്ലൂർ എച് എസ് എസ് ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങളും ഒരു കൂട്ടം അധ്യാപകരും ചേർന്ന് എടച്ചേരി തണലിലെ അന്തേവാസികൾക്കൊപ്പം നടത്തി.

## Article Content

**എടച്ചേരി **: പാഠ്യപദ്ധതിക്കും പാഠ്യേതര പദ്ധതിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് പി ആർ എം കൊളവല്ലൂർ സ്കൂൾ ഈ വർഷത്തെ ക്രിസ്തുമസ്/ ന്യൂയർ ആഘോഷം പി ആർ എം കൊളവല്ലൂർ എച് എസ് എസ് ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങളും ഒരു കൂട്ടം അധ്യാപകരും ചേർന്ന് എടച്ചേരി തണലിലെ അന്തേവാസികൾക്കൊപ്പം നടത്തി.

കൂടാതെക്രിസ്തുമസ് കേക്കിന്റെയും സാന്താക്ലോസിന്റെയും, അകമ്പടിയോടുകൂടി വളരെ ഭംഗിയായ രീതിയിൽ തണലിലെ പ്രിയപ്പെട്ടവർക്കൊപ്പം ആടിപ്പാടി രസിച്ച് അവർക്കൊരു സാന്ത്വനമേകാൻ ജെ.ആർ.സി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു. സ്നേഹസമ്മാനമായി അവിടത്തെ അന്തേവാസികൾക്ക് വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കൈമാറി.

ജെ.ആർ.സി കൗൺസിലർ യൂസഫ് മാസ്റ്റർ, വി കെ ചന്ദ്രൻ മാസ്റ്റർ , ബിന്ദു ടീച്ചർ , മഹമൂദ് മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, രമ്യ ടീച്ചർ, ഷിജിന ടീച്ചർ, സിനി ടീച്ചർ, അനസ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ജെ.ആർ.സി കേഡറ്റുകളായ നന്ദന. ടി.കെ, സ്നിയ. പി, ശ്രീനന്ദ. കെ.പി ,ശിഫ റോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി വിദ്യാർത്ഥികൾക്ക് ഈ ആഘോഷം പുതിയ അനുഭവമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87375/student-union-kolavallore-school-jrc-celebrated-christmas-with-the-inmates-of-thanal)