---
title: "എസ്.വൈ.എസ് സാന്ത്വനം ശില്പശാല നടത്തി"
english_title: "SYS Santhvanam conducted workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87460/sys-santhvanam-conducted-workshop"
published_at: "2022-12-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa9ca4ee3a5_shilpam.jpg"
keywords: []
---

# എസ്.വൈ.എസ് സാന്ത്വനം ശില്പശാല നടത്തി

> **Lead Summary:** **നാദാപുരം**: സുന്നി യുവജന സംഘം നാദാപുരം സോൺ സ്വാന്തനം ശില്പശാല നാദാപുരം ദാറുൽഹുദാ സ്കൂളിൽ ജില്ലാ മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം**: സുന്നി യുവജന സംഘം നാദാപുരം സോൺ സ്വാന്തനം ശില്പശാല നാദാപുരം ദാറുൽഹുദാ സ്കൂളിൽ ജില്ലാ മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ക്ലാസുകൾക്ക് രോഗി പരിചരണം, കാരുണ്യ പ്രവർത്തനങ്ങൾ ഇസ്ലാമിക കാഴ്ചപ്പാട് എന്ന വിഷയത്തിൽ റഹ്മത്തുള്ള സഖാഫി എളമരവും, പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്ത് എങ്ങനെ എന്ന വിഷയത്തിൽ പ്രവീൺ സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഐ.സി.എഫുമായി സഹകരിച്ചുകൊണ്ട് സോൺ എസ്. വൈ. എസിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വീടുകളിൽ ചെന്നുള്ള രോഗി പരിചരണത്തിനുള്ള സാന്ത്വന വാഹനത്തിലേക്കുള്ള വളണ്ടിയർ പരിശീലനം കൂടി ലക്ഷ്യമാക്കി നടന്ന പരിപാടിയിൽ ഇബ്രാഹിം സഖാഫി കുമ്മോളി, ഇസ്മായിൽ സഖാഫി തിനൂർ, അബ്ദുറഹ്മാൻ ദാരിമി ചിയ്യൂർ, വി.എ മായൻ ഹാജി, നാസർ തൂണേരി, നാസർ മാസ്റ്റർ പേരോട്, അബ്ദുള്ള കായക്കൊടി, നിസാർ ഫാളിലി താനക്കോട്ടൂർ, ഒ.പി മൊയ്തു ഫൈസി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87460/sys-santhvanam-conducted-workshop)