---
title: "കലാമേള 22 ; കേരള സംസ്ഥാന ജംഇയ്യത്തുൽ മുഅല്ലിമീൻ മത വിദ്യാഭ്യാസ ബോർഡ് കലോത്സവം വ്യത്യസ്തമായി"
english_title: "Art Fair 22 ; The Kerala State Jamiatul Muallimeen Religious Education Board Art Festival was different"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87525/art-fair-22-the-kerala-state-jamiatul-muallimeen-religious-education-board-art-festival-was-different"
published_at: "2022-12-27T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aada9a30166_kalolsavam.jpg"
keywords: []
---

# കലാമേള 22 ; കേരള സംസ്ഥാന ജംഇയ്യത്തുൽ മുഅല്ലിമീൻ മത വിദ്യാഭ്യാസ ബോർഡ് കലോത്സവം വ്യത്യസ്തമായി

> **Lead Summary:** **നാദാപുരം**: കേരള സംസ്ഥാന ജംഇയ്യത്തുൽ മുഅല്ലിമീൻ മത വിദ്യാഭ്യാസ ബോർഡിന്റെ കലോത്സവം വ്യത്യസ്തമായി. നാദാപുരം റേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം കലാമേള 22 എന്ന പേരിൽ നടന്നു . കക്കംവെള്ളി വണ്ണാറത്ത് നൂറുൽ ഹുദാ സെക്കൻഡറി മദ്രസയിലാണ് കലാമേള നടന്നത്.

## Article Content

**നാദാപുരം**: കേരള സംസ്ഥാന ജംഇയ്യത്തുൽ മുഅല്ലിമീൻ മത വിദ്യാഭ്യാസ ബോർഡിന്റെ കലോത്സവം വ്യത്യസ്തമായി. നാദാപുരം റേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം കലാമേള 22 എന്ന പേരിൽ നടന്നു . കക്കംവെള്ളി വണ്ണാറത്ത് നൂറുൽ ഹുദാ സെക്കൻഡറി മദ്രസയിലാണ് കലാമേള നടന്നത്.

     നാദാപുരം റേഞ്ചിന് കീഴിലുള്ള മദ്രസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200ലധികം വിദ്യാർത്ഥികളാണ് പരിപാടിയിൽ അണിനിരന്നത്. വിവിധ മത്സര ഇനങ്ങൾ നടന്ന മത്സരത്തിൽ അന്തിമഫലം വന്നപ്പോൾ ജാതിയേരി സെബീലുൽ ഹിദായ മദ്രസ ഒന്നാം സ്ഥാനവും ഒമ്പതുകണ്ടം നൂറുൽ ഇസ്ലാം സെക്കണ്ടറി മദ്രസ രണ്ടാം സ്ഥാനവും കക്കംവെള്ളി വണ്ണാറത്ത് നൂറുൽ ഹുദാ മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജാതിയേരി സെബീലുൽ ഹിദായ മദ്രസയിലെ മുഹമ്മദ് തുഫൈൽ സീനിയർ വിഭാഗത്തിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. നൂറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിലെ മുഹമ്മദ് ഫാസ് ജൂനിയർ കലാപ്രതിഭയായും, പ്രസ്തുത മദ്രസയിലെ റബീഹ്.എൻ.കെ സബ് ജൂനിയർ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് ഹാമിദ് കോയമ്മത്തങ്ങൾ രാമന്തളി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ജെ.പി ഇസ്മയിൽ മൗലവി അധ്യക്ഷത വഹിച്ചു.

ഫൈസൽ ബാഖവി പുളിയാവ്, താരക മുഹമ്മദ് ഹാജി, അബ്ദുൽ ഹമീദ് മുസ്ലിയാർ പുറമേരി, അബ്ദുസ്സലാം നിസാമി നാദാപുരം, പി പി അബ്ദുല്ല മുസ്ലിയാർ എന്നിവർ സംസാരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. വി.എ കുഞ്ഞിപോക്കർ ഹാജി, പി.കെ മുഹമ്മദ് ഹാജി,ടി.കെ.റഫീഖ്, റൈഞ്ച് നേതാക്കളായ ഇമ്പിച്ചിക്കോയ തങ്ങൾ ഇളയടം, സജീർ ഫലാഹി, മൊയ്തീൻ മുസ്ലിയാർ ആമയൂർ, അബ്ദുൽ മൗലവി മഞ്ചേരി, മൻസൂർ വഹബി മുണ്ടക്കുറ്റി, സദക്കത്തുള്ള വഹബി കിടങ്ങഴി, സ്വാലിഹ് ഫലാഹി എടച്ചേരി, ഹബീബ് ബാഖവി മുത്തങ്ങ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87525/art-fair-22-the-kerala-state-jamiatul-muallimeen-religious-education-board-art-festival-was-different)