---
title: "പാലോത്ത് കുടുംബസംഗമം; നല്ല രീതിയിലുളള ഇടപെടലുകൾ കുടുംബത്തിൽ നിന്നും വളർത്തണം -ജസ്റ്റിസ് കമാൽപാഷ "
english_title: "Paloth Family Reunion; Good interactions should be nurtured from the family - Justice Kamalpasha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87548/paloth-family-reunion-good-interactions-should-be-nurtured-from-the-family-justice-kamalpasha"
published_at: "2022-12-27T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab0a6de2a7f_sangamam_pic.jpg"
keywords: []
---

# പാലോത്ത് കുടുംബസംഗമം; നല്ല രീതിയിലുളള ഇടപെടലുകൾ കുടുംബത്തിൽ നിന്നും വളർത്തണം -ജസ്റ്റിസ് കമാൽപാഷ 

> **Lead Summary:** **നരിപ്പറ്റ**: തൊട്ടടുത്തിരിക്കുന്നവനോട് ജാതിയും മതവും നോക്കാതെ സംസാരിക്കാനും ഇടപെടാനുള്ള കഴിവ് കുടുംബത്തിൽ നിന്നും ആർജ്ജിച്ചെടുക്കണമെന്നും നല്ല രീതിയിലുളള ഇടപെടലുകൾ കുടുംബത്തിൽ നിന്നും വളർത്തണമെന്നും റിട്ട. ജസ്റ്റിസ്സ് ബി.കമാൽ പാഷ പറഞ്ഞു.

## Article Content

**നരിപ്പറ്റ**: തൊട്ടടുത്തിരിക്കുന്നവനോട് ജാതിയും മതവും നോക്കാതെ സംസാരിക്കാനും ഇടപെടാനുള്ള കഴിവ് കുടുംബത്തിൽ നിന്നും ആർജ്ജിച്ചെടുക്കണമെന്നും നല്ല രീതിയിലുളള ഇടപെടലുകൾ കുടുംബത്തിൽ നിന്നും വളർത്തണമെന്നും റിട്ട. ജസ്റ്റിസ്സ് ബി.കമാൽ പാഷ പറഞ്ഞു.

നരിപ്പറ്റ ചീക്കോ ന്നിലെ പാലോത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ടി.വി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. നരിപ്പറ്റയുടെ ചരിത്രങ്ങൾ ഉൾകൊള്ളിച്ച് തയ്യാറാക്കിയ നരിപ്പറ്റയുടെ ചരിച്രം പ്രതിപാദിക്കുന്ന അടിവേര് ചരിത്രത്തിലേക്കൊരു വാതിൽ എന്ന പുസ്തകം കമാൽപാഷ പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ചീഫ് എഡിറ്റർ ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു,എം.പി.ജാഫർ,ടി.മുഹമ്മദലി,ചങ്ങരോത്ത് ഹമീദ്,ആണിച്ചേരി ഇബ്രാഹീംമാസ്റ്റർ,കീടക്കാട്ട് ഹംസമാസ്റ്റർ,ആനപ്പാറ അമ്മദ്,സി.പി.കുഞ്ഞബ്ദുല്ല,എം.ലിബിയ,നാസർ കീടക്കാട്ട് എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87548/paloth-family-reunion-good-interactions-should-be-nurtured-from-the-family-justice-kamalpasha)