---
title: "കുറ്റവിചാരണ യാത്ര; യൂത്ത് ലീഗ് ഉയർത്തുന്നത് സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങൾ -മിസ്ഹബ് കീഴരിയൂർ"
english_title: "Trial trip; The youth league raises the pressing problems of the society - Mishub Keezhriyur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87552/trial-trip-the-youth-league-raises-the-pressing-problems-of-the-society-mishub-keezhriyur"
published_at: "2022-12-27T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab0eaa74c9a_pic_yathra.jpg"
keywords: []
---

# കുറ്റവിചാരണ യാത്ര; യൂത്ത് ലീഗ് ഉയർത്തുന്നത് സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങൾ -മിസ്ഹബ് കീഴരിയൂർ

> **Lead Summary:** **തൊട്ടിൽപ്പാലം**: ലഹരി മാഫിയക്കെതിരായും കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെയും, യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഒന്നും ചെയ്യാൻ കഴിയാത്ത

## Article Content

**തൊട്ടിൽപ്പാലം**: ലഹരി മാഫിയക്കെതിരായും കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെയും, യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഒന്നും ചെയ്യാൻ കഴിയാത്ത

കേരള സർക്കാരിനെതിരായി ഉയർന്നുവരുന്ന ജനരോഷത്തിന്റെ ഭാഗമായാണ് മുസ്ലിം യൂത്ത് ലീഗ് ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ കുറ്റ വിചാരണ യാത്രയുമായി മുന്നോട്ടുവരുന്നതെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുറ്റ വിചാരണയാത്രയുടെ പതാക കൈമാറ്റം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎം ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

ഇ ഹാരിസ് സ്വാഗതവും സി ഫാസിൽ നന്ദിയും പറഞ്ഞു . എ എഫ് റിയാസ് മുഖ്യപ്രഭാഷണം നടത്തി ,അജ്മൽ തങ്ങൾസ്,ഒ മുനീർ,വി വി സഫീർ,അറഫാത്ത് വളയം, മണക്കര സൂപ്പി, സി എച്ച് സെയ്തലവി, വി സൂപ്പി,റാഷിക് ചങ്ങരംകുളം,ഷംസീർ കെപി,കെ സുനീർ,സലാം പശുക്കടവ്,സി കെ റാഷിദ്,നിസാം കെ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87552/trial-trip-the-youth-league-raises-the-pressing-problems-of-the-society-mishub-keezhriyur)