---
title: "ആദിവാസി വീട്; ഗോത്രസമൂഹം നൽകിയ നിവേദനം ബിജെപി നേതാക്കൾ കലക്ടർക്ക് നൽകി"
english_title: "Tribal House; The BJP leaders submitted the petition submitted by the tribal community to the Collector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87558/tribal-house-the-bjp-leaders-submitted-the-petition-submitted-by-the-tribal-community-to-the-collector"
published_at: "2022-12-27T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab13a22c9eb_letter_pic.jpg"
keywords: []
---

# ആദിവാസി വീട്; ഗോത്രസമൂഹം നൽകിയ നിവേദനം ബിജെപി നേതാക്കൾ കലക്ടർക്ക് നൽകി

> **Lead Summary:** **വിലങ്ങാട്**: അടുപ്പിൽ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കുള്ള വീട് പുനരുദ്ധാരണത്തിൽ ക്രമക്കേടെന്ന് ആരോപണം. വാസയോഗ്യമല്ലാത വീട് നിർമ്മിക്കുന്നതിന് എതിരെ ഇടപെടണം എന്നാവശ്യപ്പെട്ട് കോളനി നിവാസികൾ നൽകിയ നിവേദനം ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയെ ബിജെപി നേതാക്കൾ നേരിൽകണ്ടു സമർപിച്ചു.

## Article Content

**വിലങ്ങാട്**: അടുപ്പിൽ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കുള്ള വീട് പുനരുദ്ധാരണത്തിൽ ക്രമക്കേടെന്ന് ആരോപണം. വാസയോഗ്യമല്ലാത വീട് നിർമ്മിക്കുന്നതിന് എതിരെ ഇടപെടണം എന്നാവശ്യപ്പെട്ട് കോളനി നിവാസികൾ നൽകിയ നിവേദനം ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയെ ബിജെപി നേതാക്കൾ നേരിൽകണ്ടു സമർപിച്ചു.

പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കാം എന്നും, ചർച്ച നടത്താമെന്നും, ഗോത്രസമൂഹം നൽകിയ പ്രൊപ്പോസൽ അംഗീകരിക്കാമെന്നും ബിജെപി നേതാക്കൾക്ക് കലക്ടർ ഉറപ്പു നൽകി.

ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡൻ്റ് സിപി വിപിൻചന്ദ്രൻ, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം ലിബിൻ ബാലുശ്ശേരി,എസ് ടി മോർച്ച ജില്ലാ പ്രസിഡൻ്റ് എം സി അനീഷ്, നിപിൻ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87558/tribal-house-the-bjp-leaders-submitted-the-petition-submitted-by-the-tribal-community-to-the-collector)