---
title: "ഓത്തിയിൽ ഒരുങ്ങി; കുനിങ്ങാരത്ത് സംഗമം നാളെ."
english_title: "Prepared in Oath; Kuningarat meeting tomorrow."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87573/prepared-in-oath-kuningarat-meeting-tomorrow"
published_at: "2022-12-27T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab33c31dd99_othi_pic.jpg"
keywords: []
---

# ഓത്തിയിൽ ഒരുങ്ങി; കുനിങ്ങാരത്ത് സംഗമം നാളെ.

> **Lead Summary:** **നാദാപുരം:** കുനിങ്ങാരത്ത് മഹാസംഗമത്തിന് കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയം ഒരുങ്ങി. നാളെ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ തുടങ്ങും, പത്തുമണിക്ക് കരുവാങ്കുനി കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് തുടക്കം. 4000 ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം നാദാപുരം എം.എൽ.എ. ഇ.കെ വിജയൻ നിർവഹിക്കും.

## Article Content

**നാദാപുരം:** കുനിങ്ങാരത്ത് മഹാസംഗമത്തിന് കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയം ഒരുങ്ങി. നാളെ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ തുടങ്ങും, പത്തുമണിക്ക് കരുവാങ്കുനി കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് തുടക്കം. 4000 ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം നാദാപുരം എം.എൽ.എ. ഇ.കെ വിജയൻ നിർവഹിക്കും.

300 വർഷത്തിലേറെ പഴക്കമുള്ള പുരാതന കുടുംബമാണ് കുനിങ്ങാരത്ത് കുടുംബം. ഈ കുടുംബത്തിലെ പഴയതും പുതിയതുമായ പ്രതിനിധികളാണ് നാളെ കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയത്തിൽ ഒത്തുചേരുന്നത്. വൈവിധ്യങ്ങളായ പരിപാടികളാൽ സമ്പന്നമാകുന്ന പരിപാടി വൈകുന്നേരമാണ് സമാപിക്കുന്നത്. കുടുംബത്തിന്റെ രണ്ടാമത് മഹാസംഗമമാണിത്.

വടക്കൻ മലബാറിലെ വയനാട് കോഴിക്കോട് കണ്ണൂർ ജില്ലയിലാണ് പ്രധാനമായും കുനിങ്ങാരത്ത് കുടുംബം താമസിക്കുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഈ കുടുംബത്തിൻറെ കണ്ണികളെ യോജിപ്പിച്ചത്. 14 യൂണിറ്റ് കമ്മിറ്റിയും, ഇവർഅ നേതൃത്വം നൽകാൻ ഒരു കേന്ദ്ര കമ്മിറ്റിയും, ഇവരാണ് ഈ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. ഈ കുടുംബത്തിന്റെ നാളുകൾ നീണ്ട ചരിത്ര സുവനീറിന്റെ പ്രകാശനം മുൻ എം.എൽ.എയും കുടുംബത്തിന്റെ അഭ്യുതകാംക്ഷിയുമായ സി.മമ്മൂട്ടി നിർവഹിക്കും.

കേരള സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കമ്മിറ്റിയാണ് കുനിങ്ങാരത്ത് കുടുംബത്തിന്റേത്. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കുടുംബത്തിലെ പാവങ്ങൾക്കുള്ള റിലീഫ് പ്രവർത്തനം, വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി, രോഗികളെ സഹായിക്കൽ തുടങ്ങിയവ നടന്നു പോകുന്നു. നാളെ വിദ്യാഭ്യാസ ട്രസ്റ്റ് എന്ന പേരിൽ പുതിയ ഒരു പ്രവർത്തനം കൂടി ആരംഭിക്കുന്നു. വിദ്യാഭ്യാസ ട്രസ്റ്റിന്റെ പ്രഖ്യാപനം കുടുംബാംഗം കൂടിയായ ഒത്തിയിൽ അമ്മദ് ഹാജി നിർവഹിക്കും. വാണിമേലിൽ നിന്നും വയനാട് മലനിരകളിലേക്ക് കൃഷിയുമായി ബന്ധപ്പെട്ട് പോയ അബ്ദുല്ല എന്ന് പറയുന്ന ആളാണ് കുടുംബത്തിലെ ആദ്യത്തെ വ്യക്തി.

മകനായ ആലി, ആലിയുടെ മകനായ മായന്റെ അഞ്ചു മക്കളിൽ പെട്ട രണ്ടുപേർ നാദാപുരത്തും, മൂന്നുപേർ വാണിമേലിലുമായി താമസമാക്കി. അവരുടെ കുടുംബ പരമ്പരയിൽപ്പെട്ട ഇന്ന് ജീവിക്കുന്ന അഞ്ചാമത്തെ കണ്ണികൾ ആയിട്ടുള്ളവരാണ് ഇപ്പോഴത്തേത്. 10 തലമുറയിൽ പെട്ട പിതാക്കന്മാരെ രേഖാമൂലം തിരിച്ചറിഞ്ഞിട്ടുണ്ട്.

ആധാരമുൾപ്പെടെ ലഭ്യമായ വിവരം ശേഖരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ എം കെ നൗഷാദ്, ഭാരവാഹികളായ മൊയിലോത്ത് അന്ത്രു, കെ കെ അഹമ്മദ് ഹാജി, സി വി കുഞ്ഞാലി, എം ജി ബി അഹമ്മദ്, കരുവൻ കുനി കുഞ്ഞബ്ദുള്ള മുസ്ലിയാർ, എം ജി ബി നൗഫൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87573/prepared-in-oath-kuningarat-meeting-tomorrow)