---
title: "സ്ഥാപകദിനം; കോൺഗ്രസ് സ്ഥാപകദിനം നാദാപുരത്തും."
english_title: "Foundation Day; Congress foundation day at Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87711/foundation-day-congress-foundation-day-at-nadapuram"
published_at: "2022-12-28T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac3a554b3d6_congress_pic_2.jpg"
keywords: []
---

# സ്ഥാപകദിനം; കോൺഗ്രസ് സ്ഥാപകദിനം നാദാപുരത്തും.

> **Lead Summary:** **നാദാപുരം:** ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138ാമത് സ്ഥാപകദിനം സേവാദൾ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

## Article Content

**നാദാപുരം:** ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138ാമത് സ്ഥാപകദിനം സേവാദൾ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

കെപിസിസി മെമ്പർ സി.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സേവാദൾ പ്രസിഡണ്ട് സുനിൽ കാവുന്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: എ. സജീവൻ മുഖ്യാതിഥിയായി.

കെ.എം രഘുനാഥ്, ഫസൽ മട്ടാൻ, ജയേഷ് വാണിമേൽ, വി കെ ബാലമണി, വത്സലകുമാരി, സുരേഷ് വി.വി, അനിൽകുമാർ ഉമ്മത്തൂർ, ഷിജിൻ ലാൽ സംസാരിച്ചു. സേവാദൾ പ്രവർത്തകരായ സന്തോഷ് കെ.സി, രാജൻ ആർ.സി, കൃഷ്ണകുമാർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87711/foundation-day-congress-foundation-day-at-nadapuram)