---
title: "കുരുന്നുകൾ നിറഞ്ഞു;തൂണേരിയിൽ വർണ്ണാഭമായ ബാലദിന ഘോഷയാത്ര"
english_title: "Full of children; colorful children's day procession in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87720/full-of-children-colorful-childrens-day-procession-in-thuneri"
published_at: "2022-12-28T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac4749d8184_bala_5.jpg"
keywords: []
---

# കുരുന്നുകൾ നിറഞ്ഞു;തൂണേരിയിൽ വർണ്ണാഭമായ ബാലദിന ഘോഷയാത്ര

> **Lead Summary:** **നാദാപുരം: **പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരത മണ്ണിൽ സമത്വസുന്ദര നവലോകം. കുട്ടികൾ ഉറക്കെ വിളിച്ചു ചൊല്ലി.

## Article Content

**നാദാപുരം: **പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരത മണ്ണിൽ സമത്വസുന്ദര നവലോകം. കുട്ടികൾ ഉറക്കെ വിളിച്ചു ചൊല്ലി.

ബാലസംഘം രൂപീകരണത്തിൻ്റെ എൺപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി തൂണേരിയിൽ നടന്ന ബാലദിന ഘോഷയാത്ര ശ്രദ്ധേയമായി.

സമകാലിക സംഭവ പശ്ചാത്തലമായി കുട്ടികളുടെ നിശ്ചല ദൃശ്യങ്ങളും, ബാൻറ് വാദ്യങ്ങളും ,മുത്തുകുടകളുടേയും, നിരവധി ആകർഷക പരിപാടികളുമായി നുറുകണക്കിന് കുട്ടികൾ അണിനിരന്നു.

തുണേരിയിൽ നടന്ന പരിപാടി പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87720/full-of-children-colorful-childrens-day-procession-in-thuneri)