---
title: "ഭക്തിസാന്ദ്രം; ഇരിങ്ങണ്ണൂരിൽ രൂഗ്മിണി സ്വയംവര ഘോഷയാത്ര "
english_title: "Bhaktisandram; Rugmini Swayamvara procession at Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87730/bhaktisandram-rugmini-swayamvara-procession-at-iringannur"
published_at: "2022-12-28T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac514535f21_rugmini2.jpg"
keywords: []
---

# ഭക്തിസാന്ദ്രം; ഇരിങ്ങണ്ണൂരിൽ രൂഗ്മിണി സ്വയംവര ഘോഷയാത്ര 

> **Lead Summary:** **നാദാപുരം : **ഇരിങ്ങണ്ണൂർ ശ്രീമഹാ ശിവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് വർണ്ണശബളമായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.

## Article Content

**നാദാപുരം : **ഇരിങ്ങണ്ണൂർ ശ്രീമഹാ ശിവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് വർണ്ണശബളമായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.

തേറട്ടോളി പരദേവത ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രുഗ്മിണി സ്വയംവര ഘോഷയാത്രക്ക് സപ്താഹാചാര്യൻ വിനു ജി നിലമ്പൂർ നവീകരണ കമ്മറ്റി പ്രസിഡണ്ട് വി കെ മോഹനൻ മാസ്റ്റർ സെക്രട്ടറി വത്സരാജ് മണലാട്ട് , സപ്താഹ കമ്മറ്റി ചെയർമാൻ പി.കെ പ്രേമൻ , ജനറൽ കൺവീനർ ടി.സുകുമാരൻ ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ . മാതൃ സമിതി പ്രസിഡണ്ട് പത്മിനി രാഘവൻ , സെക്രട്ടറി ഗീത ബാലൻ എന്നിവർ നേതൃത്വം നൽകി.

അതുല്യ കിഴക്കയിൽ രുഗ്മിണി വിഗ്രഹവുമായി പങ്കെടുത്ത ഘോഷയാത്രയിൽ മാതൃ സമിതിയംഗങ്ങൾ നവീകരണ കമ്മറ്റിയംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

മുത്തുക്കുടകൾ, താലപ്പൊലി, നാദസ്വരമേളം, ചിറയോരം കൂട്ടായ്‌മയുടെ ബാലിക നൃത്തം എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി. ക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ മാസ്റ്റരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് മാതൃ സമിതിയംഗങ്ങൾ ഉൾപ്പെടെ യുള്ള തിരുവാതിരക്കളികളും അരങ്ങേരി ഭാഗവത സപ്താഹ യജ്ഞം 30 ന് ഉച്ചക്ക് അവഭൃത സ്നാനത്തോടെ സമാപിക്കും.

ആയിര കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് ഭാഗവത സപ്താഹ യജ്ഞം. തുടർച്ചയായി 45 ദിവസങ്ങൾ ആയിരകണക്കിനാളുകൾക്ക് അന്നദാനം പ്രസാദ ഊട്ട് ഇവിടത്തെ പുതുതായി നിർമിച്ച ഊട്ടുപുരയിൽ നിന്നും നൽകി വരികയാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87730/bhaktisandram-rugmini-swayamvara-procession-at-iringannur)