---
title: "അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited for Anganwadi Worker, Helper Vacancy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87732/applications-invited-for-anganwadi-worker-helper-vacancy"
published_at: "2022-12-28T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac53968a30e_apply.jpg"
keywords: []
---

# അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **നാദാപുരം : **തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം : **തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.

വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം.ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87732/applications-invited-for-anganwadi-worker-helper-vacancy)