---
title: "മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്ര ഇന്ന് വളയത്ത് സമാപിച്ചു "
english_title: "The Muslim Youth League's criminal trial journey concluded today in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87736/the-muslim-youth-leagues-criminal-trial-journey-concluded-today-in-valayam"
published_at: "2022-12-28T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac58c2c002f_muslim_youth_league.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ യാത്ര ഇന്ന് വളയത്ത് സമാപിച്ചു 

> **Lead Summary:** **വളയം : **മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ജനവിരുദ്ധ ഇടതു സർക്കാരിനെതിരെ കുറ്റവിചാരണ യാത്ര'യുടെ രണ്ടാം ദിന പര്യടനം വളയത്ത് സമാപിച്ചു.

## Article Content

**വളയം : **മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ജനവിരുദ്ധ ഇടതു സർക്കാരിനെതിരെ കുറ്റവിചാരണ യാത്ര'യുടെ രണ്ടാം ദിന പര്യടനം വളയത്ത് സമാപിച്ചു.

സമാപന സമ്മേളനം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ്സ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കെ നാസർ മുഖ്യപ്രഭാഷണം നടത്തി. അറഫാത്ത് വളയം അധ്യക്ഷനായി .നംഷിദ് വളയം,നിജാദ് ഒ പി, നസീർ വളയം,സി വി കുഞ്ഞബ്ദുള്ള,അഹമ്മദ് ഹാജി കൊറോത്ത് എന്നിവർ സംസാരിച്ചു.

രാവിലെ പശുക്കടവിൽ നിന്നും ആരംഭിച്ച കുറ്റവിചാരണ യാത്രക്ക് നിയോജക മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കെ എം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ എഫ് റിയാസ് എന്നിവർ നേതൃത്വം നൽകി.

യാത്രക്ക് തളീക്കര, കായക്കൊടി, മീത്തൽ വയൽ, നമ്പ്യത്താംകുണ്ട്, കൊയ്യാൽ, തെരുവംപറമ്പ്, വയൽപീടിക, പരപ്പുപാറ, ഭൂമിവാതുക്കൽ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.രണ്ടാം ദിന പര്യടനം പശുക്കടവിൽ ടി പി ആലി ഉദ്ഘാടനം ചെയ്തു.

ടി കെ അഷ്‌റഫ്,സലാം പശുക്കടവ്,മുഹമ്മദ് പശുക്കടവ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എംപി ജാഫർ മാസ്റ്റർ,കെഎം ഹംസ, ഇ ഹാരിസ്, എ എഫ് റിയാസ്,ടി പി എം തങ്ങൾ, കെ എം ഹമീദ്, ഒ മുനീർ,സി ഫാസിൽ,ഇ വി അറഫാത്ത്,അൻസാർ ഓറിയോൺ,പികെ റയീസ്,ജാഫർ ദാരിമി,എൻ പി നാസർ, റാഷിക് ചങ്ങരംകുളം,സി കെ റാഷിദ് തുടങ്ങിയവർ പ്രസംഗിച്ചു. നാളെ രാവിലെ 9 മണിക്ക് പാറക്കടവ് നിന്ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം 7 മണിക്ക് എടച്ചേരിയിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87736/the-muslim-youth-leagues-criminal-trial-journey-concluded-today-in-valayam)