---
title: "ജാമിഅ: ഫലാഹിയ്യ ; മുപ്പതാം വാർഷികത്തിന് നാളെ തുടക്കം"
english_title: "Jamia: Falahiya; The thirtieth anniversary begins tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87859/jamia-falahiya-the-thirtieth-anniversary-begins-tomorrow"
published_at: "2022-12-29T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad87fd3178a_jamath.jpg"
keywords: []
---

# ജാമിഅ: ഫലാഹിയ്യ ; മുപ്പതാം വാർഷികത്തിന് നാളെ തുടക്കം

> **Lead Summary:** > **നാദാപുരം** : ചാലപ്പുറം ജാമിഅ: ഫലാഹിയ്യ: അറബിയ്യ മുപ്പതാം വാർഷിക സമാപന-സനദ് ദാന സമ്മേളനത്തിന് വെള്ളിയാഴ്ച വൈകുന്നേരം തുടക്കമാവും. നാലു മാസങ്ങളായി നടന്നുവരുന്ന ആഘോഷ പരിപാടികളിൽ മതസേവനരംഗത്ത് മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയവരെ ആദരിക്കൽ, "മതബോധമാണ് രക്ഷ " എന്ന പ്രമേയത്തിൽ കുടുംബസംഗമങ്ങൾ, യൂത്ത് കോൺക്ലേവ്, ഇന്നലകളിലെ നാദാപുരം ചരിത്ര സെമിനാർ, മുപ്പത് കേന്ദ്രങ്ങളിൽ സിയാറത്ത്, പ്രസ്ഥാനിക സമ്മേളനം, സന്തതീ സംഗമം, ഭവന സന്ദർശനം , സന്ദേശ യാത്ര തുടങ്ങിയ പരിപാടികൾ നടന്നു കഴിഞ്ഞു.

## Article Content

> **നാദാപുരം** : ചാലപ്പുറം ജാമിഅ: ഫലാഹിയ്യ: അറബിയ്യ മുപ്പതാം വാർഷിക സമാപന-സനദ് ദാന സമ്മേളനത്തിന് വെള്ളിയാഴ്ച വൈകുന്നേരം തുടക്കമാവും. നാലു മാസങ്ങളായി നടന്നുവരുന്ന ആഘോഷ പരിപാടികളിൽ മതസേവനരംഗത്ത് മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയവരെ ആദരിക്കൽ, "മതബോധമാണ് രക്ഷ " എന്ന പ്രമേയത്തിൽ കുടുംബസംഗമങ്ങൾ, യൂത്ത് കോൺക്ലേവ്, ഇന്നലകളിലെ നാദാപുരം ചരിത്ര സെമിനാർ, മുപ്പത് കേന്ദ്രങ്ങളിൽ സിയാറത്ത്, പ്രസ്ഥാനിക സമ്മേളനം, സന്തതീ സംഗമം, ഭവന സന്ദർശനം , സന്ദേശ യാത്ര തുടങ്ങിയ പരിപാടികൾ നടന്നു കഴിഞ്ഞു.

> സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം നാലുമണിക്ക് ചക്കരപുറം സാദാത്തു മഖാം സിയാറത്തിന് സയ്യിദ് വി. സി .കെ തങ്ങൾ നേതൃത്വം നൽകും . തുടർന്ന് കസ്തൂരി കുളത്തുനിന്ന് ചാലപ്പുറം ഫലാഹിയ്യ ക്യാമ്പസിലേക്ക് വിളംബര റാലി നടക്കും. സമ്മേളന നഗരിയിൽ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനം പാണക്കാട് മുബഷിർ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ജെ.പി ഇസ്മായിൽ മൗലവി, സിറാജുദ്ദീൻ മൗലവി വീരമംഗലം, ചാലപ്പുറം ഖാസി തൽഹത്ത് നിസാമി എന്നിവർ പ്രഭാഷണം നടത്തും.ശൈഖുനാ കുഞ്ഞാലി ഉസ്താദ് രചിച്ച "നൂറു സ്സാലിക് ഫീ ഇത്ഖാനി ശർഹി അൽഫിയ്യതിബ്നി മാലിക് " എന്ന ഗ്രന്ഥം സയ്യിദ് ഷാഹുൽഹമീദ് തങ്ങൾ മട്ടന്നൂർ, പാറക്കടവ് മുദരിസ് ഒ.ടി. മമ്മി മുസ്ല്യാർക്ക് നൽകി പ്രകാശനം ചെയ്യുo.

> "ഫലാഹിയ്യ മുപ്പതാം വാർഷിക സുവനീർ " നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പ്രകാശനം ചെയ്യും.വി പി മൂസ ഹാജി ഏറ്റുവാങ്ങും. അബ്ദുസ്സലാം ഫലാഹി പേരാമ്പ്ര രചിച്ച"അത്തദ്കിറ ലിമനാസികിൽ ഹജ്ജി വൽ ഉംറ"എന്ന ഗ്രന്ഥം പടിഞ്ഞാറയിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ പ്രകാശനം ചെയ്യും.എം എച്ച് വെള്ളുവങ്ങാട് ഏറ്റുവാങ്ങും. ഖാസി മേനകോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ, ചെറിയ കോയ തങ്ങൾ പയംതോങ്ങ്, മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, കീഴായി പൂക്കോയ തങ്ങൾ, മൊയ്തു മുസ്ലിയാർ എടപ്പന്തോടി എന്നിവർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകും. യൂസഫ് ഫലാഹി കാക്കുനി മഹിതോർമ്മ നടത്തും. ശരിയാ ഴ്ച പ്രഭാതത്തിൽ അബ്ദുസ്സലാം ഫലാഹി തുഹ്ഫിഖുർആൻ പാഠം നൽകും .

10.00 മണിക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും ഡോ: ഉവൈസ് ഫലാഹി, കെ എം ഷാജി സാഹിബ്, അഡ്വക്കറ്റ് ഫാറൂഖ് ഇ മുഹമ്മദ് ബത്തേരി, അസീസ് ബാഖവി അരൂർ, അഡ്വക്കറ്റ് ശുഹൈബ് തങ്ങൾ ഒളവിലം, മുഹമ്മദ് ബംഗളത്ത്, മധു മോഹനൻ (വൈ. പ്രസിഡൻറ് തൂണേരി പഞ്ചായത്ത്) ജിമേഷ് മാസ്റ്റർ (മെമ്പർ തൂണേരി ബ്ലോക്ക് പഞ്ചായത്ത്) സി കെ നാസർ, പറമ്പത്ത് ഇസ്മായിൽ മാസ്റ്റർ, ഫസൽ മാട്ടാൻ എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 4.00 മണിക്കു പ്രവാസി സംഗമം അഹമ്മദ് ദേവർകോവിൽ (തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി) ഉദ്ഘാടനം നിർവഹിക്കും. കൊടക്കൽ തങ്ങൾ, പാറക്കൽ അബ്ദുല്ല, പുന്നക്കൽ അഹമ്മദ്, എടോളി മമ്മു മുസ്ലിയാർ വയലോളി അബ്ദുല്ല, ടിഎച്ച് മസ്ഊദ് മൗലവി എന്നിവർ പ്രഭാഷണം നടത്തും.

ഏഴു മണിക്കു നടക്കുന്ന മില്ലത്ത് കോൺഫറൻസ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെപിസി തങ്ങൾ ,എംടി കുഞ്ഞമ്മദ് മുസ്ലിയാർ എം എ റസാഖ് മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി എന്നിവർ പ്രഭാഷണം നടത്തും. അഹമ്മദ് ബാഖവി അരൂർ, അശ്റഫ് ബാഖവി ഓടിയ പാറ ,എന്നിവർ വിഷയാവതരണം നടത്തും. ഞായറാഴ്ച പ്രഭാതത്തിൽ മുഹമ്മദ്ഫലാഹി കാക്കുനി ഹദീസ് പാഠം നൽകും . 9.30 ന് ആരംഭിക്കുന്ന ഫത്ഹുൽ മുഈൻ സെമിനാർ സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും. റഷീദലി വഹബി എടക്കര, ഒ. പി .മുജീബ് വഹബി നാദാപുരം ,സി എച്ച് അബ്ദുൽ ഹമീദ് ഫലാഹി ബാഖവി കല്ലാച്ചി, പി കെ ഇസ്മായിൽ ഫലാഹി തുഹ്ഫി ചേലക്കാട് എന്നിവർ വിഷയാവതരണം നടത്തും വൈകുന്നേരം അഞ്ച് മണിക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങൾപരപ്പനങ്ങാടി ബിരുദധാരികൾക്ക് സ്ഥാനവസ്ത്രം വിതരണം ചെയ്യും.

സമാപന സനദ് ദാന സമ്മേളനംബാഖിയാത്തു സ്വാലിഹാത്ത് വെല്ലൂർ ശൈഖുൽ ജാമിഅ:മൗലാനാ അബ്ദുൽഹമീദ് ഹസ്റത്ത് വെല്ലൂർ ഉദ്ഘാടനം ചെയ്യും. ജാമിഅ: ഫലാഹിയ്യ: പ്രസിഡണ്ട് കെ.കെ.കുഞ്ഞാലി മുസ്ല്യാർ അദ്ധ്യക്ഷത വഹിക്കും . കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമപ്രസിഡണ്ട് ശൈഖുനാ കിടങ്ങയി അബ്ദുറഹി മുസ്‌ലിയാർ, ശൈഖുനാ മുഹമ്മദ് അസ് ഗർ മുസ്ലിയാർ (സീനിയർ സെക്രട്ടറി ജംഇയ്യത്തുൽ ഉലമ). മൗലാനാ എം സുലൈമാൻ മുസ്ലിയാർ (വൈസ് പ്രസിഡണ്ട് ജംഇയ്യത്തുൽ ഉലമ) എന്നിവർ സനദ് ദാനം നടത്തും.ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി സനദ് ദാന പ്രസംഗം നടത്തും.

പാണക്കാട് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ,കിടങ്ങഴി അലി മുസ്ലിയാർ, അബൂബക്കർ മൗലവി ചരക്കാപറമ്പ്, പടിഞ്ഞാറയിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുസ്സലാം മുസ്ലിയാർ മുഴക്കുന്ന്, മുയപോത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാർ ,ഉസ്മാൻ ബാഖവി തഹത്താനി, മുഹമ്മദ് നൂറാനി മൗലവി, ബീരാൻകുട്ടി മുസ്ലിയാർ ആമയൂർ, അലി അക്ബർ വഹാബി ഉദരംപൊയിൽ, അശ്റഫ് ബാഖവി കാളികാവ് , കീഴന സഈദ് മുസ്ലിയാർ, ബഷീർ ബാഖവി മുന്നിയൂർ, മുഹമ്മദ് അലി മൗലവി കൂരാട്, അലി ഹസൻ ബാഖവി, അബ്ദുനാസർ വഹാബി കടുപ്പുറം, എൻ.കെ.കുഞ്ഞാലി മാസ്റ്റർ, മാടോള്ളതിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ മുസ്ലിയാർ, പാലാമ്പറ്റ സൂപ്പി മുസ്ലിയാർ ,എംടി കുഞ്ഞബ്ദുല്ല മുസ്ലിയാർ, കക്കാട് പോക്കർ മുസ്ലിയാർ ,സി കെ ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിക്കും വാർത്താ സമ്മേളനത്തിൽ ചെയർമാൻ ചെയർമാൻ സെയിദ് ഹസൻ സഖാഫ് കൊടക്കൽ,വർക്കിംഗ്ചെയർമാൻ മുഹമ്മദ് കോയ തങ്ങൾ ജാതിയേരി , എൻ.കെ.കുഞ്ഞാലി മാസ്റ്റർ (കൺവീനർ സ്വാഗതസംഘം) ഡോ. വൈസ് ഫലാഹി, കെ.യു. ഇസ്ഹാഖ് ഖാസിമി, സി.കെ. ബശീർ , കെ.യു. അബ്ദുല്ലത്തീഫ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87859/jamia-falahiya-the-thirtieth-anniversary-begins-tomorrow)