---
title: "പരിഹാരമായില്ല; തകർന്ന നടപ്പാത, ഭീഷണി തുടരുന്നു."
english_title: "Not resolved; Broken pavement, the menace continues."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87861/not-resolved-broken-pavement-the-menace-continues"
published_at: "2022-12-29T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad8ab538c13_nadappatha.jpg"
keywords: []
---

# പരിഹാരമായില്ല; തകർന്ന നടപ്പാത, ഭീഷണി തുടരുന്നു.

> **Lead Summary:** **നാദാപുരം: **സെപ്റ്റംബർ 9ാം തീയ്യതി നാദാപുരത്ത് മണ്ണിടിഞ്ഞ് നടപ്പാത തകർന്നു എന്ന വാർത്ത ട്രൂ വിഷൻ ന്യൂസ് നൽകിയിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കേളോത്തു താഴെക്കുനി പുതിയ പറമ്പത്ത് ഇടവഴിയാണ് തകർന്നത്. വരാനിരിക്കുന്ന ജനുവരി 9ാം തീയ്യതിയാകുന്നതോടെ നാലുമാസമാണ് പൂർത്തിയാകുന്നത്, പക്ഷേ തകർന്ന നടപ്പാത പുനസ്ഥാപിക്കുവാനോ, കാൽ നടയാത്രക്കാർക്ക് സഞ്ചാര യോഗ്യമാക്കുവാനോ ഇതുവരെ അധികൃതർ ശ്രമിച്ചിട്ടില്ല.

## Article Content

**നാദാപുരം: **സെപ്റ്റംബർ 9ാം തീയ്യതി നാദാപുരത്ത് മണ്ണിടിഞ്ഞ് നടപ്പാത തകർന്നു എന്ന വാർത്ത ട്രൂ വിഷൻ ന്യൂസ് നൽകിയിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കേളോത്തു താഴെക്കുനി പുതിയ പറമ്പത്ത് ഇടവഴിയാണ് തകർന്നത്. വരാനിരിക്കുന്ന ജനുവരി 9ാം തീയ്യതിയാകുന്നതോടെ നാലുമാസമാണ് പൂർത്തിയാകുന്നത്, പക്ഷേ തകർന്ന നടപ്പാത പുനസ്ഥാപിക്കുവാനോ, കാൽ നടയാത്രക്കാർക്ക് സഞ്ചാര യോഗ്യമാക്കുവാനോ ഇതുവരെ അധികൃതർ ശ്രമിച്ചിട്ടില്ല.

മാസങ്ങളായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂടി ചുറ്റിയിട്ടാണ് സ്കൂൾ കുട്ടികൾ നടന്നു പോകുന്നത്. ഈ താൽക്കാലിക വഴി കൂടി ഇല്ലാതായാൽ കാൽനടയാത്രക്കാർ പെരുവഴിയിലാകുമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. നാട്ടുകാർ സ്വന്തം ചെലവിൽ കൈവരി കെട്ടി സംരക്ഷിക്കുകയാണ് ഭിത്തിയും നടപ്പാതയുടെ പാർശ്വഭാഗങ്ങളും. നേരത്തെ, പിഞ്ചുകുട്ടികളുടെ അങ്കണവാടി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഈ വഴി ഉപയോഗിച്ചത്.

പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ, സി.സി യുപി സ്കൂൾ, നൂറുൽ ഇസ്ലാം മദ്രസ, വിവേകാനന്ദ വിദ്യാപീഠം, മുണ്ടോളതിൽ അങ്കണവാടി തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന നടപ്പാതയാണ് തകർന്നു കിടക്കുന്നത്. വിദ്യാർത്ഥികളുടെയും, കാൽനടയാത്രക്കാരുടെയും പ്രയാസം മുന്നിൽ കണ്ടു സ്വകാര്യ വ്യക്തിയുടെ സ്ഥലം വഴിയായി താൽക്കാലികമായി മാത്രം അനുവദിച്ചിട്ടുണ്ട്.

ഇത് താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന്, ഇടിഞ്ഞ നടപ്പാത തന്നെ പുന സൃഷ്ടിച്ച് നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും കാൽനടയായി സഞ്ചരിക്കാനുള്ള അവസരം നൽകണമെന്നാണ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുനുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87861/not-resolved-broken-pavement-the-menace-continues)