---
title: "കാർബൺ ന്യൂട്രൽ ; നാദാപുരത്ത് മാൻ പവർ ബാങ്ക് ആരംഭിക്കും"
english_title: "Carbon neutral; Man power bank will be started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87887/carbon-neutral-man-power-bank-will-be-started-in-nadapuram"
published_at: "2022-12-29T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adb20a4946b_VIKASANAM.jpg"
keywords: []
---

# കാർബൺ ന്യൂട്രൽ ; നാദാപുരത്ത് മാൻ പവർ ബാങ്ക് ആരംഭിക്കും

> **Lead Summary:** **നാദാപുരം:** പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു. 2023 /24 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. നിലവിലുള്ള പദ്ധതി കൂടാതെ 38% വരുന്ന യുവജനങ്ങൾക്ക് വേണ്ടി മാൻപവർ ബാങ്ക് ആരംഭിക്കുവാനും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി

## Article Content

**നാദാപുരം:** പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു. 2023 /24 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. നിലവിലുള്ള പദ്ധതി കൂടാതെ 38% വരുന്ന യുവജനങ്ങൾക്ക് വേണ്ടി മാൻപവർ ബാങ്ക് ആരംഭിക്കുവാനും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി

കാർബൺ ന്യൂട്രൽ പഞ്ചായത്താകുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുവാനും വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡിയോഗം തീരുമാനിച്ചു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു ,

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനിദാ ഫിർദൗസ്, മെമ്പർ പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആസൂത്രണ മാർഗരേഖ അവതരിപ്പിച്ചു. തുടർന്ന്കില ഫാക്കൽറ്റി അംഗം എൻ വി ബാബുരാജ് ക്ലാസ് എടുത്തു .

13 ഗ്രൂപ്പുകളായി വർക്കിംഗ് ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച നടത്തി. സർക്കാർ തീരുമാനപ്രകാരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു വേണ്ടി 2023 ജനുവരി 3 മുതൽ 13 വരെ ഗ്രാമസഭ ചേരുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87887/carbon-neutral-man-power-bank-will-be-started-in-nadapuram)