---
title: "റാന്തൽ ശനിയാഴ്ച; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം."
english_title: "Lantern Saturday; Congratulations to the top achievers."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87892/lantern-saturday-congratulations-to-the-top-achievers"
published_at: "2022-12-29T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adb7ef3e3d4_RANTHAL.jpg"
keywords: []
---

# റാന്തൽ ശനിയാഴ്ച; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം.

> **Lead Summary:** **നാദാപുരം:** മുതുവടുത്തൂർ വി.വി.എൽ.പി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ശനിയാഴ്ച. പഴയകാല ഓർമ്മകളുടെ സ്മരണ പുതുക്കുന്ന റാന്തൽ എന്ന ശീർഷകത്തിലുള്ള പ്രദർശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ നാദാപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം:** മുതുവടുത്തൂർ വി.വി.എൽ.പി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ശനിയാഴ്ച. പഴയകാല ഓർമ്മകളുടെ സ്മരണ പുതുക്കുന്ന റാന്തൽ എന്ന ശീർഷകത്തിലുള്ള പ്രദർശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ നാദാപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ചോമ്പാല എ.ഇ.ഒ.എം.ആർ വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഷാജു, സംവിധായകൻ ടി. മുസ്തഫ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സി.വി ശാഖിനി, കൺവീനർ കെ. കെ. ബിനീഷ്, പി.പി ബിജു, പിടിഎ പ്രസിഡണ്ട് ടി. പ്രജേഷ്, സി.കെ. സായ് ശ്വേത, പി.കെ അഹമ്മദ് മെമ്മറീസ്, പി.പി സജീവൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87892/lantern-saturday-congratulations-to-the-top-achievers)