---
title: "അവർ പാടി; ചേർത്തുപിടിച്ച് ബി ആർ സി."
english_title: "They sang; BRC together "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87905/they-sang-brc-together"
published_at: "2022-12-29T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adc127f089c_pic_1_k.jpg"
keywords: []
---

# അവർ പാടി; ചേർത്തുപിടിച്ച് ബി ആർ സി.

> **Lead Summary:** **തൂണേരി: **തൂണേരി ബി.ആർ.സി.യുടെ കീഴിൽ നാദാപുരത്ത് നടന്ന ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച ക്യാമ്പിന്റെ പേര് ഉല്ലാസം എന്നായിരുന്നു. പേര് അന്വർത്ഥമാക്കുന്ന വിധം രണ്ടു ദിവസവും തികഞ്ഞ ഉല്ലാസത്തിലായിരുന്നു കുട്ടികൾ. ഇന്നലെ രാവിലെയായിരുന്നു ക്യാമ്പിന്റെ തുടക്കം. ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദ്വിദിന ക്യാമ്പിൽ വ്യത്യസ്തമായ നിരവധി പരിപാടികളായിരുന്നു അരങ്ങേറിയത്.

## Article Content

**തൂണേരി: **തൂണേരി ബി.ആർ.സി.യുടെ കീഴിൽ നാദാപുരത്ത് നടന്ന ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച ക്യാമ്പിന്റെ പേര് ഉല്ലാസം എന്നായിരുന്നു. പേര് അന്വർത്ഥമാക്കുന്ന വിധം രണ്ടു ദിവസവും തികഞ്ഞ ഉല്ലാസത്തിലായിരുന്നു കുട്ടികൾ. ഇന്നലെ രാവിലെയായിരുന്നു ക്യാമ്പിന്റെ തുടക്കം. ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദ്വിദിന ക്യാമ്പിൽ വ്യത്യസ്തമായ നിരവധി പരിപാടികളായിരുന്നു അരങ്ങേറിയത്.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളു മായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. മികച്ച അനുഭൂതിയും അനുഭവവുമാണ് തനിക്ക് ഉണ്ടായതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേയ്ക്കൽ പറഞ്ഞു. ബി.പി.സി മനോജ് അധ്യക്ഷത വഹിച്ചു. ശ്രീലാൽ മാസ്റ്റർ, ആലക്കൽ നാസർ മാസ്റ്റർ, സംഗീത ടീച്ചർ, ഷീജ ടീച്ചർ സംസാരിച്ചു. ജീവിതത്തിൽ ജന്മനാ വൈകല്യമുള്ള കുട്ടികളുടെ മാനസികമായ സന്തോഷം കണ്ടുനിന്നവരിൽ പോലും കണ്ണുകളെ നനയിച്ചു.

കാരണം നമുക്ക് ഒരു അസുഖം വന്നാൽ നാളെ മാറും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ വൈകല്യമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം മരണംവരെ വൈകല്യമാണ്. അതിനെ മറികടക്കുവാൻ അവനു സ്വയം പ്രോത്സാഹനം നൽകി അവരെ ഉത്തേജിപ്പിക്കുക എന്നുള്ളതാണ് മറ്റുള്ളവരുടെ ഉത്തരവാദിത്വം, ആ കാര്യത്തിൽ ഉല്ലാസം ദ്വിദിന ക്യാമ്പ് 100% സഹായകരമായതായി എന്നാണ് കണ്ടുനിന്ന രക്ഷിതാക്കൾക്ക് പറയുവാനുള്ളത്.

അവർക്കിഷ്ടപ്പെട്ട വിഭവ സമൃദ്ധമായ ഭക്ഷണം ക്യാമ്പിന്റെ മറ്റൊരു ആകർഷണമായിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് സ്വർഗ്ഗതുല്യമായ അനുഭൂതി പകർന്നു നൽകാൻ ക്യാമ്പിന് സാധിച്ചതായി സംഘാടകർ പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള ക്യാമ്പിന് ഇത് പ്രചോദനമാണെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87905/they-sang-brc-together)