---
title: "ഓർമ്മ പൂങ്കാവനം; പൂർവവിദ്യാർഥിക്കൂട്ടായ്മ വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് ചെടിച്ചട്ടികൾ നൽകി "
english_title: "Alumni Association valayam Govt. Pots were donated to the Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8799/alumni-association-valayam-govt-pots-were-donated-to-the-higher-secondary-school"
published_at: "2021-11-04T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183402955a43_alumini.jpg"
keywords: []
---

# ഓർമ്മ പൂങ്കാവനം; പൂർവവിദ്യാർഥിക്കൂട്ടായ്മ വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് ചെടിച്ചട്ടികൾ നൽകി 

> **Lead Summary:** **വളയം: **ഓർമ്മകളുടെ സുഗന്ധം മായാതെ സൂക്ഷിക്കാൻ പടിച്ചിറങ്ങിയ കലാലയം പൂങ്കാവനമാക്കി പൂർവ്വ വിദ്യാർത്ഥികൾ. ഗവൺമെന്റ്‌ ഹായർസെക്കൻഡറി സ്കൂൾ 2004-2005 ഹ്യുമാനിറ്റീസ് എ ബാച്ച് പൂർവവിദ്യാർഥിക്കൂട്ടായ്മ വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് ചെടിച്ചട്ടികൾ നൽകി.

## Article Content

**വളയം: **ഓർമ്മകളുടെ സുഗന്ധം മായാതെ സൂക്ഷിക്കാൻ പടിച്ചിറങ്ങിയ കലാലയം പൂങ്കാവനമാക്കി പൂർവ്വ വിദ്യാർത്ഥികൾ. ഗവൺമെന്റ്‌ ഹായർസെക്കൻഡറി സ്കൂൾ 2004-2005 ഹ്യുമാനിറ്റീസ് എ ബാച്ച് പൂർവവിദ്യാർഥിക്കൂട്ടായ്മ വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് ചെടിച്ചട്ടികൾ നൽകി.

പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായാണ് ചെടിച്ചട്ടികൾ നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ 2003-05 ഹ്യുമാനിറ്റീസ് എ ബാച്ച് അലംനി സെക്രട്ടറി രഞ്ജിത്ത് ഹെഡ്മാസ്റ്റർക്ക് ചെടിച്ചട്ടികൾ കൈമാറി. ഹയർസെക്കൻഡറി വൈസ് പ്രിൻസിപ്പൽ ടി.കെ. ഖാലിദ്, രഞ്ജിത്ത്, സിജു രാജ്, രമ്യ, വിജീഷ്, സബിന, ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8799/alumni-association-valayam-govt-pots-were-donated-to-the-higher-secondary-school)