---
title: "കലാമേള നാളെ; ഭിന്നശേഷി കലാമേള നാളെ മുതൽ."
english_title: "Art fair tomorrow; Bhinnasheshi Kala Mela from tomorrow."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87990/art-fair-tomorrow-bhinnasheshi-kala-mela-from-tomorrow"
published_at: "2022-12-30T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae98534cc2b_panchayath.jpg"
keywords: []
---

# കലാമേള നാളെ; ഭിന്നശേഷി കലാമേള നാളെ മുതൽ.

> **Lead Summary:** **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള നാളെ. നാളെ രാവിലെ 10 മണി മുതൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് കലാമേള നടക്കുന്നത്. കലാമേളയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിക്കും. വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിക്കും.

## Article Content

**നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള നാളെ. നാളെ രാവിലെ 10 മണി മുതൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് കലാമേള നടക്കുന്നത്. കലാമേളയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിക്കും. വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്,വാർഡ് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഭിന്നശേഷി വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ എല്ലാവരുടെയും നിസീമമായ സഹകരണം ആവശ്യമാണെന്നും പറഞ്ഞു.

മേളയിലൂടെ ഭിന്നശേഷി വിദ്യാർഥികളും സമൂഹത്തിന്റെ അഭിവാജ്യ ഘടകമാണെന്ന ബോധ്യം സമൂഹത്തെ അറിയിക്കുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87990/art-fair-tomorrow-bhinnasheshi-kala-mela-from-tomorrow)