---
title: "കുട്ടികളുടെ ഗ്രാമസഭ; അവകാശ സംരക്ഷണത്തിനായി നാദാപുരം."
english_title: "Children's Gram Sabha; Nadapuram for rights protection."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87999/childrens-gram-sabha-nadapuram-for-rights-protection"
published_at: "2022-12-30T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aea1fa85eaa_sabha_pic_1.jpg"
keywords: []
---

# കുട്ടികളുടെ ഗ്രാമസഭ; അവകാശ സംരക്ഷണത്തിനായി നാദാപുരം.

> **Lead Summary:** **നാദാപുരം: **കുട്ടികളുടെ അവകാശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. അടുത്തവർഷത്തെ പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ കുട്ടികളുടെ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനാണ് നാദാപുരത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച കുട്ടികളുടെ നാല് അവകാശങ്ങൾ രക്ഷിതാക്കളിലും സമൂഹത്തിലും എത്തിക്കുന്നതിന് അമ്മയോട് പറയാം എന്ന പദ്ധതി കുട്ടി ഗ്രാമസഭയുടെ നിർദ്ദേശപ്രകാരംപഞ്ചായത്ത് നടപ്പിലാക്കും.

## Article Content

**നാദാപുരം: **കുട്ടികളുടെ അവകാശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. അടുത്തവർഷത്തെ പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ കുട്ടികളുടെ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനാണ് നാദാപുരത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച കുട്ടികളുടെ നാല് അവകാശങ്ങൾ രക്ഷിതാക്കളിലും സമൂഹത്തിലും എത്തിക്കുന്നതിന് അമ്മയോട് പറയാം എന്ന പദ്ധതി കുട്ടി ഗ്രാമസഭയുടെ നിർദ്ദേശപ്രകാരംപഞ്ചായത്ത് നടപ്പിലാക്കും.

സഞ്ചരിക്കുന്ന ലൈബ്രറി, വാർഡുകളിൽ കളിസ്ഥലം, പഠനത്തിൽ മാജിക് ഉൾപ്പെടുത്തൽ, പഠനയാത്ര, തെരുവ് വിളക്ക് പ്രശ്നം, പുഴയോരത്ത് നെറ്റ് സ്ഥാപിക്കൽ ,സ്റ്റാമിന പദ്ധതി നടപ്പിലാക്കൽ, കളിക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകൽ, കുട്ടികൾക്കുള്ള പാർക്ക്, സ്കൂളുകളിൽ ജൈവ മാലിന്യം ശേഖരിക്കാനുള്ള സംവിധാനം,സ്കൂളിലെ കുടിവെള്ള പരിശോധന എന്നീ ആവശ്യങ്ങൾ കുട്ടികൾ ഗ്രാമസഭയിൽ ഉന്നയിച്ചു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട് അധ്യക്ഷതവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ മുഖവുര ഭാഷണം നടത്തി.

സ്ഥിരം സമിതി ചെയർമാൻ എം.സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ കില ഫാക്കൽറ്റി അംഗം എൻ വി ബാബുരാജ് സംസാരിച്ചു. ഗ്രാമ സഭയിൽ നാദാപുരം യുപി സ്കൂൾ അധ്യാപകൻ അഷ്റഫ് മാസ്റ്റർ മാജിക് ഷോ അവതരിപ്പിച്ചു.

കുട്ടികളുടെ നിർദ്ദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പിലും ഭരണസമിതിയിലും ചർച്ച ചെയ്ത് ഉചിതമായ പരിഹാരം കാണുമെന്ന് ഗ്രാമസഭയിൽ അധികൃതർ ഉറപ്പു നൽകി.ജനകിയാസൂത്രണ പദ്ധതിയിൽ ആകെ പദ്ധതി തുകയുടെ 5% കുട്ടികളുടെയും വായോജനങ്ങളുടെയും ക്ഷേമത്തിനായി പഞ്ചായത്ത് നിർബന്ധമായും നീക്കി വെക്കണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87999/childrens-gram-sabha-nadapuram-for-rights-protection)