---
title: "നാദാപുരത്ത് 2.5 കോടിയുടെ ജലസംരക്ഷണ പ്രവർത്തിക്ക് തുടക്കമാ[യി"
english_title: "2.5 crore water conservation work started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88062/25-crore-water-conservation-work-started-in-nadapuram"
published_at: "2022-12-30T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aef81ba71fc_pravarthi_pic1.jpg"
keywords: []
---

# നാദാപുരത്ത് 2.5 കോടിയുടെ ജലസംരക്ഷണ പ്രവർത്തിക്ക് തുടക്കമാ[യി

> **Lead Summary:** **നാദാപുരം :** ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി നീർത്തട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഏഴാം വാർഡിൽ പ്രധാനമന്ത്രി കൃഷി സിഞ്ച യോജന പദ്ധതി പ്രകാരം അനുവദിച്ച നുച്ചിക്കണ്ടി തോടിന്റെ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലുൾപ്പെട്ട ഏഴാം വാർഡിലെ നുച്ചിക്കണ്ടി തോട്ടിൽ 12.5 ലക്ഷം രൂപയുടെ പ്രവർത്തിയാണ് നടക്കുന്നത്.

## Article Content

**നാദാപുരം :** ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി നീർത്തട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഏഴാം വാർഡിൽ പ്രധാനമന്ത്രി കൃഷി സിഞ്ച യോജന പദ്ധതി പ്രകാരം അനുവദിച്ച നുച്ചിക്കണ്ടി തോടിന്റെ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലുൾപ്പെട്ട ഏഴാം വാർഡിലെ നുച്ചിക്കണ്ടി തോട്ടിൽ 12.5 ലക്ഷം രൂപയുടെ പ്രവർത്തിയാണ് നടക്കുന്നത്.

ഇല്ലത്ത്താഴെ തോടിന് 8.5 ലക്ഷം രൂപയും PMKSY യിൽ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ PMKSY യിൽ പത്താം വാർഡിലെ ഈശ്വരം പുറത്ത് വലിയ കൊയിലോത്ത് തോടിന് അനുവദിച്ച 12 ലക്ഷം രൂപയുടെ പ്രവർത്തിക്കും പതിനൊന്നാം വാർഡിലെ പാലോളിത്താഴ തോടിന് അനുവദിച്ച 9.5 ലക്ഷം രൂപയുടെ പ്രവർത്തിക്കും അഞ്ചാം വാർഡിലെ കുന്നമംഗലം ഇല്ലംകുളം നവീകരണത്തിന് അനുവദിച്ച 12 ലക്ഷം രൂപയുടെ പ്രവർത്തിക്കും പന്ത്രണ്ടാം വാർഡിലെ നരിക്കാട്ടേരി തയ്യിൽ താഴെ തോടിനു അനുവദിച്ച നാല്പത് ലക്ഷം രൂപയുടെ പ്രവർത്തിക്കും സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് കൊണ്ടുള്ള 26 ലക്ഷം രൂപയുടെ പുളിക്കൂൽ തോട് നവീകരണ പദ്ധതിയുടെയും ഏഴാം വാർഡിലെ കത്തർകണ്ടി തോടിന് 9 ലക്ഷം രൂപയുടെ പ്രവർത്തിയുടെയും നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെട്ട 25.5 ലക്ഷം രൂപയുടെ കക്കം വെള്ളിത്തോട് നവീകരണ പദ്ധതിയുടെയും ടെൻഡർ നടപടികൾ പൂർത്തിയായി ഉടൻ പ്രവർത്തി ആരംഭിക്കുന്നതാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള പുളിക്കൂൽ തോട്ടിൽ VCB കം ബ്രിഡ്ജ് നിർമാണത്തിന് 50 ലക്ഷം രൂപയുടെയും മണക്കുളങ്ങര കുളം നവീകരണത്തിന് 22.5 ലക്ഷം രൂപയുടെയും പുളിക്കൂൽ തോട്ടിലെ ജലസംരക്ഷണത്തിന് 20 ലക്ഷം രൂപയുടെയും ഭരണാനുമതി ആയിട്ടുണ്ട്

.പി എം കെ എസ് വൈ യിൽ പള്ളിപ്പൊയിൽ കുളം നവീകരണത്തിന് 7 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായിട്ടാണ് നീർത്തട ജല സംരക്ഷണ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം നടന്നത്. ഗ്രാമപഞ്ചായത്തിലെ കുടിവെള്ളം,കൃഷി, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ഈ പദ്ധതികൾ വലിയ മുതൽക്കൂട്ടാവും

. ചിയ്യൂര് നൂച്ചിക്കണ്ടിത്തോട് സംരക്ഷണം ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തിനും പരിഹാരമാകും . ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ മെമ്പർമാരായ പി പി ബാലകൃഷ്ണൻ, റീന കിണംമ്പ്രെമ്മൽ, വി പി കുഞ്ഞിരാമൻ, ഇ കുഞ്ഞാലി, എൻ കെ ജമാൽ ഹാജി,കെസി വാസു,പി. കെ. അഷ്‌റഫ് ,കെ, പി. സുബൈർ. മഠത്തിൽ അന്തറു. ഒ പി. ഭാസ്കരൻ മാസ്റ്റർ. പാചാക്കൂൽ ജമാൽ ഹാജി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88062/25-crore-water-conservation-work-started-in-nadapuram)