---
title: "കുടുംബ സംഗമം; വജ്ര ജൂബിലിയുടെ നിറവിൽ."
english_title: "family reunion; On the eve of the Diamond Jubilee."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88085/family-reunion-on-the-eve-of-the-diamond-jubilee"
published_at: "2022-12-30T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af0a1dd290c_kudumbam_1.jpg"
keywords: []
---

# കുടുംബ സംഗമം; വജ്ര ജൂബിലിയുടെ നിറവിൽ.

> **Lead Summary:** **വിലാതപുരം**: മുസ്ലിം ലീഗ് വിലാതപുരം ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും കൗൺസിൽ മീറ്റും നടന്നു. വിലാതപുരം സി. കെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. 1948 മാർച്ച് പത്താം തീയതിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രവർത്തനമാരംഭിച്ചത്. 2023 മാർച്ച് 10 ആയാൽ 75 വർഷം പൂർത്തിയാവുകയാണ്. വജ്ര ജൂബിലിയുടെ നിറവിൽ ഏഴര പതിറ്റാണ്ടിന്റെ അഭിമാനം നിലനിർത്തി വരാനിരിക്കുന്ന കാലത്തെ എങ്ങനെ ഉപയോഗിക്കാം എന്ന ചർച്ച സമ്മേളനത്തിൽ ഉരുത്തിരിഞ്ഞു.

## Article Content

**വിലാതപുരം**: മുസ്ലിം ലീഗ് വിലാതപുരം ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും കൗൺസിൽ മീറ്റും നടന്നു. വിലാതപുരം സി. കെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. 1948 മാർച്ച് പത്താം തീയതിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രവർത്തനമാരംഭിച്ചത്. 2023 മാർച്ച് 10 ആയാൽ 75 വർഷം പൂർത്തിയാവുകയാണ്. വജ്ര ജൂബിലിയുടെ നിറവിൽ ഏഴര പതിറ്റാണ്ടിന്റെ അഭിമാനം നിലനിർത്തി വരാനിരിക്കുന്ന കാലത്തെ എങ്ങനെ ഉപയോഗിക്കാം എന്ന ചർച്ച സമ്മേളനത്തിൽ ഉരുത്തിരിഞ്ഞു.

കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന അംഗത്വ ക്യാമ്പയിന്റെ വിലയിരുത്തലും ചടങ്ങിൽ നടന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും, നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് മരക്കാർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് വേദിയിലെ പ്രഭാഷകനും യൂത്ത് ലീഗ് നേതാവുമായ കെ.ടി അബ്ദുറഹ്മാൻ, പി കെ മജീദ്, കെ.കെ അമ്മദ് ഹാജി, ഫൗസിയ കുഞ്ഞമ്മദ്, അഫ്സീല ഷഫീഖ്, ഖമറുന്നീസ സംസാരിച്ചു. കുടുംബ സംഗമത്തിലും കൗൺസിൽ മീറ്റിലും നിരവധി പ്രവർത്തകരും അഭ്യുതകാംക്ഷികളുമാണ് പങ്കെടുത്തത്. പരിപാടിയിലൂടനീളം വനിതകളുടെ സാന്നിധ്യവും ശ്രദ്ധേയമായി. കെ.മുഹമ്മദ് സ്വാലിഹ് സ്വാഗതവും, സി കെ മൊയ്തു മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88085/family-reunion-on-the-eve-of-the-diamond-jubilee)