---
title: "കുറ്റവിചാരണ യാത്ര സമാപിച്ചു."
english_title: "The trial journey is over."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88100/the-trial-journey-is-over"
published_at: "2022-12-30T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af26477563c_samapanam_pic.jpg"
keywords: []
---

# കുറ്റവിചാരണ യാത്ര സമാപിച്ചു.

> **Lead Summary:** **നാദാപുരം**: മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനവിരുദ്ധ ഇടതു സർക്കാരിനെതിരെ കുറ്റവിചാരണ യാത്ര എടച്ചേരിയിൽ സമാപിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കെ എം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ എഫ് റിയാസ് എന്നിവർ നേതൃത്വം നൽകിയ യാത്രക്ക് നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

## Article Content

**നാദാപുരം**: മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനവിരുദ്ധ ഇടതു സർക്കാരിനെതിരെ കുറ്റവിചാരണ യാത്ര എടച്ചേരിയിൽ സമാപിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കെ എം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ എഫ് റിയാസ് എന്നിവർ നേതൃത്വം നൽകിയ യാത്രക്ക് നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

സമാപന സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്തു.മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ സിറാജ് ചെറിയാത്ത് അധ്യക്ഷം വഹിച്ചു.ടി കെ അമ്മദ് മാസ്റ്റർ, ചുണ്ടയിൽ മുഹമ്മദ്‌, യു പി മൂസ്സ മാസ്റ്റർ, സുബൈർ പി കെ, ഫായിസ് എടച്ചേരി എന്നിവർ സംസാരിച്ചു.രാവിലെ പാറക്കടവിൽ നിന്നും ആരംഭിച്ച മൂന്നാം ദിന പര്യടനം മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം നിർവഹിച്ചു.

സി എച്ച് ഹമീദ് മാസ്റ്റർ,എം കെ അഷ്‌റഫ്‌, നൗഷാദ് ആർ, നിസാർ കൊയമ്പ്രത്ത്, സലീം ഇ എന്നിവർ സംസാരിച്ചു.കല്ലുമ്മൽ, ഇയ്യംങ്കോട്, കല്ലാച്ചി ടൗൺ,ചേലക്കാട്, കുമ്മംങ്കോട്, നാദാപുരം ടൗൺ,പേരോട്, തൂണേരി,ഇരിങ്ങണ്ണൂർ എന്നീ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി കെ ജാഫർ,ഒ മുനീർ,ഇ വിഅറഫാത്ത്,സി ഫാസിൽ മാസ്റ്റർ, വി വി സഫീർ,എം കെ നൗഷാദ്, റാഷിക് ചങ്ങരംകുളം, സി പി അജ്മൽ,നജ്മുസാഖിബ്, ജാഫർ തുണ്ടിയിൽ,ഫവാസ് തുണ്ടിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88100/the-trial-journey-is-over)