---
title: "അവകാശം പുതുക്കി; പൗരാവകാശരേഖ പ്രകാശനം ചെയ്തു"
english_title: "The right is renewed; The Civil Rights Act was released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88133/the-right-is-renewed-the-civil-rights-act-was-released"
published_at: "2022-12-31T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afc978b3d7a_avakasam_pic.jpg"
keywords: []
---

# അവകാശം പുതുക്കി; പൗരാവകാശരേഖ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **2023 വർഷത്തെ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം 272 എ വകുപ്പ് പ്രകാരം എല്ലാവർഷവും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്തിൽ നിന്ന് നൽകുന്ന വിവിധയിനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും ലഭ്യമാക്കുന്ന സമയപരിധിയും രേഖപെടുത്തിയുട്ടുള്ളതാണ് പൗരാവകാശ രേഖ.

## Article Content

**നാദാപുരം: **2023 വർഷത്തെ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം 272 എ വകുപ്പ് പ്രകാരം എല്ലാവർഷവും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്തിൽ നിന്ന് നൽകുന്ന വിവിധയിനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും ലഭ്യമാക്കുന്ന സമയപരിധിയും രേഖപെടുത്തിയുട്ടുള്ളതാണ് പൗരാവകാശ രേഖ.

ഗ്രാമ പഞ്ചായത്ത് 2023 വർഷത്തേക്ക് കാലാനുസൃതമാക്കി പുതുക്കിയ പൗരാവകാശരേഖ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് നൽകി പ്രകാശനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖിലമാര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസർ, എം സി സുബൈർ, ജനീദാ ഫിർദൗസ്,മെമ്പർ പി.പി ബാലകൃഷ്‌ണൻ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88133/the-right-is-renewed-the-civil-rights-act-was-released)